ജിമെയിലിനും വാട്സ്ആപ്പിനും 100 കോടി ഉപഭോക്താക്കള്‍

വാഷിങ്ടന്‍: നൂറു കോടി ഉപഭോക്താക്കളുടെ തിളക്കത്തില്‍ ഗൂഗ്ളിന്‍െറ ജിമെയിലും ഫേസ്ബുക്കിന്‍െറ വാട്സ്ആപ്പും. ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍പിച്ചയാണ് വാര്‍ത്താകുറിപ്പില്‍ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ലോകത്തില്‍ ഏഴു പേരില്‍ ഒരാള്‍ ജിമെയിലോ വാട്സ്ആപ്പോ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2015 മേയില്‍ 90 കോടി ഉപഭോക്താക്കളാണ് ജിമെയിലിന് ഉണ്ടായിരുന്നത്. ഒമ്പതു മാസത്തിനിടയില്‍ 10 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2004ലാണ് ജിമെയില്‍ ബീറ്റ വെര്‍ഷന്‍ ഗൂഗ്ള്‍ ലോകത്ത് അവതരിപ്പിച്ചത്. 100 കോടി ഉപഭോക്താക്കളുള്ള ഗൂഗ്ളിന്‍െറ ഏഴാമത്തെ സര്‍വിസാണ് ജിമെയില്‍. ഗൂഗ്ള്‍ സെര്‍ച്, ഗൂഗ്ള്‍ ക്രോം (മൊബൈല്‍-ഡെസ്ക്ടോപ്), ഗൂഗ്ള്‍ മാപ്സ്, ഗൂഗ്ള്‍ പ്ളേ, ആന്‍ഡ്രോയിഡ്, യൂട്യൂബ് എന്നിവ 100 കോടി ക്ളബില്‍ ഇടംനേടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ സെര്‍ച് എന്‍ജിനായ ഫേസ്ബുക് ഏറ്റെടുത്ത ശേഷമാണ് വാട്സ്ആപ്പിന്‍െറ വളര്‍ച്ച ദ്രുതഗതിയിലായത്. പുതിയ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക് നേരത്തേ തന്നെ 100 കോടിയില്‍ എത്തിയിരുന്നു. എന്നാല്‍,  ഫേസ്ബുക്കിന്‍െറ മറ്റു സര്‍വിസുകളായ ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവക്ക് 100 കോടി ക്ളബില്‍ എത്താനായിട്ടില്ല.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.