വൈറസ് ബാധ: ആപ്പ്ള്‍ ചൈനീസ് ആപ്പുകള്‍ പിന്‍വലിച്ചു


ബെയ്ജിങ്: വൈറസുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് ആപ് സ്റ്റോറില്‍നിന്ന് ആപ്പ്ള്‍ ചില ആപ്പുകള്‍ നീക്കംചെയ്തു. ആപ്പുകളില്‍ സുരക്ഷിതമല്ലാത്ത കോഡുകള്‍ കണ്ടത്തെുകയായിരുന്നു. 
എന്നാല്‍, ഏതെല്ലാം കമ്പനികളുടെ ആപ്പുകള്‍ക്കാണ് വൈറസ് ബാധ കണ്ടത്തെിയതെന്ന് ആപ്പ്ള്‍ വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ പ്രശസ്ത ആപ്പായ വീചാറ്റില്‍ വൈറസ് കണ്ടതായും അതിനാല്‍, പുതിയ പതിപ്പ് പുറത്തിറക്കിയതായും ടെന്‍സെന്‍റ് ലിമിറ്റഡ് എന്ന കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 
ബാങ്കുകള്‍, വിമാനസര്‍വിസ്, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട ആപ്പുകളിലാണ് വൈറസ് കണ്ടത്തെിയതെന്ന് ചൈനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
ആപ്പ്ള്‍ എക്സ് കോഡിന്‍െറ വ്യാജപതിപ്പുകള്‍ വഴിയാണ് ഇവ പ്രചരിച്ചത്. വിശ്വാസയോഗ്യമല്ലാത്ത ഉറവിടങ്ങളില്‍നിന്ന് നിര്‍മാതാക്കള്‍ വാങ്ങിയ വ്യാജപതിപ്പുകളാണ് വൈറസിന് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.