ഗൂഗിളിന് പുതിയ ലോഗോ

കാലിഫോര്‍ണിയ: ഇന്‍റര്‍നെറ്റ് സെര്‍ച് എന്‍ജിനായ ഗൂഗ്ള്‍ ലോഗോ പരിഷ്കരിച്ചു. ഗൂഗിളിന്‍െറ ഹോംപേജില്‍ അനിമേഷന്‍ രൂപത്തിലാണ് പുതിയ ലോഗോ അവതരിപ്പിച്ചത്.
ഗൂഗിളിന്‍െറ ഒൗദ്യോഗിക ബ്ളോഗില്‍ പുതിയ ലോഗോ നിലവില്‍വന്നതിനെ കുറിച്ചുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗൂഗ്ള്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ എത്തിയതിനുശേഷമുള്ള പരിഷ്കാരങ്ങളുടെ ഭാഗമാണ് പുതിയ മാറ്റം. അതില്‍ ഒടുവിലത്തേതാണ് ലോഗോ പരിഷ്കാരം. ഗൂഗിളിന്‍െറ ഐക്കണിലും മാറ്റംവന്നിട്ടുണ്ട്. 1998ല്‍ ഗൂഗ്ള്‍ നിലവില്‍വന്നതിനുശേഷം അഞ്ചാമത്തെ തവണയാണ് ലോഗോ പരിഷ്കരിക്കുന്നത്.
സ്ഥാപിച്ചതു മുതല്‍ ലോഗോക്ക് വന്ന മാറ്റങ്ങള്‍ വ്യക്തമാക്കുന്ന യുട്യൂബ് വിഡിയോയും കമ്പനി പുറത്തിറക്കി
യിട്ടുണ്ട്. ചെറിയ സ്ക്രീനില്‍ വ്യക്തതയുണ്ടെന്നതാണ് പുതിയ ലോഗോയുടെ പ്രത്യേകതയായി അവകാശപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.