ഗൂഗിള്‍ അങ്ങനെ ആല്‍ഫബെറ്റിന് കീഴിലായി

കടലാസ് ജോലികളെല്ലാം പൂര്‍ത്തിയായി, ഒൗദ്യോഗിക പ്രഖ്യാപനവും കഴിഞ്ഞു. അങ്ങനെ ആല്‍ഫബെറ്റ് എന്ന കമ്പനിക്ക് കീഴിലെ പല കമ്പനികളില്‍ ഒന്നായി ഗൂഗിള്‍ മാറി.  വെള്ളിയാഴ്ച യു.എസ് ഓഹരി വിപണികള്‍ ക്ളോസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗൂഗിള്‍ ഇന്‍ക് ആല്‍ഫബെറ്റ് ഇന്‍കിന്‍െറ ഉപ കമ്പനിയായി മാറ്റിയത്. നിലവിലെ ഗൂഗിളിന്‍െറ ഓഹരികളെല്ലാം ഇതോടെ ആല്‍ഫബറ്റിന്‍െറ സ്വന്തമായി.


ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ് സിഇഒയും സെര്‍ജി ബ്രിന്‍ ആല്‍ഫബെറ്റിന്‍െറ പ്രസിഡന്‍റുമാണ്. പുനസംഘടയോടെ ഉപകമ്പനിയായ ഗൂഗിളിന്‍െറ സിഇഒയായി സുന്ദര്‍ പിച്ചൈയും നിയമിതനായി.
പുതിയ മാറ്റത്തോടെ ഗൂഗിളിന്‍െറ കൈയിലുണ്ടായിരുന്ന ആന്‍ഡ്രോയിഡ്, സേര്‍ച്ച്, യൂ ട്യൂബ്, ആപുകള്‍, മാപ്, ആഡ് എന്നിവയും  അതിവേഗ ഇന്‍റര്‍നെറ്റായ ഗൂഗിള്‍ ഫൈബര്‍, കാലികോ, ലൈഫ് സയന്‍സസ് (ഹെല്‍ത്ത്), ഗൂഗിള്‍ വെഞ്ച്വഴ്സ്, ഗൂഗിള്‍ കാപിറ്റല്‍ (ഇന്‍വെസ്റ്റ്മെന്‍റ്സ്), ഹോം ഓട്ടോമേഷന്‍ വിഭാഗം നെസ്റ്റ്, ഗൂഗിള്‍ എക്സ് ( ഡ്രോണ്‍ ഡെലിവറി, സെല്‍ഫ് ഡ്രൈവിങ് കാര്‍ ഗവേഷണ വിഭാഗം), സിറ്റി വൈഡ് (വൈ ഫൈ) എന്നിവയും ആല്‍ഫബെറ്റിന് കീഴിലായി. ഈവര്‍ഷം ആഗസ്റ്റിലാണ് ആല്‍ഫബെറ്റ് എന്ന കമ്പനിയെ പ്രഖ്യാപിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.