ന്യൂയോര്‍ക്: അറിവുകളുടെ മഹാസാഗരമായ വിക്കീപീഡിയ പുസ്തകമായി ഇറങ്ങുന്നു. ന്യൂയോര്‍ക്കിലെ സിറ്റി യൂനിവേഴ്സിറ്റിക്കു കീഴിലുള്ള കോളജ് ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് ആന്‍ഡ് ഗ്രാജ്വേറ്റ് സെന്‍ററിലെ അധ്യാപകനായ മൈക്കല്‍ മാന്‍ഡിബെര്‍ഗാണ് 700 പേജ് വീതമുള്ള 7600 വാല്യങ്ങളിലായി കൂറ്റന്‍ പുസ്തകമെന്ന ആശയവുമായി രംഗത്തത്തെിയിരിക്കുന്നത്. വിക്കിപീഡിയയിലെ വിവരങ്ങള്‍ ആവശ്യാനുസൃതം പ്രിന്‍റ് ചെയ്യാന്‍ പാകത്തില്‍ സമാഹരിച്ച് ഭംഗിയുള്ള മുഖപേജുകള്‍ നല്‍കി lulu.com എന്ന വെബ്സൈറ്റില്‍ നല്‍കും. അടുത്ത ദിവസം ന്യൂയോര്‍ക്കിലെ ഈസ്റ്റ് വില്ളേജില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 11 ജി.ബിയിലായി സമാഹരിച്ച ഫയല്‍ അപ്ലോഡ് ചെയ്യും. പണം നല്‍കിയാല്‍ പുസ്തകമായി പ്രിന്‍റ് ചെയ്തെടുക്കാന്‍ ആര്‍ക്കും സൗകര്യമുണ്ടാകും.
വിവിധ വിഭാഗങ്ങളിലായി തിരിച്ചുള്ള ഗ്രന്ഥപരമ്പരയില്‍ വിക്കിപീഡിയക്കായി വിവരങ്ങള്‍ നല്‍കിയവരുടെ പേരുകള്‍ മാത്രം 36 പുസ്തകങ്ങളുണ്ടാകും.
ഗ്രന്ഥത്തിന്‍െറ ഓരോ വാല്യത്തിനും 80 ഡോളര്‍ (5000 രൂപയിലേറെ) ആണ് വിലയിട്ടിരിക്കുന്നത്. 7600 വാല്യങ്ങള്‍ ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ അഞ്ചു ലക്ഷം ഡോളര്‍ (3,17,40,475 രൂപ) നല്‍കണം.
വര്‍ഷങ്ങളായി വിക്കിപീഡിയയില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ മുന്നിലുള്ള മാന്‍ഡിബെര്‍ഗ് 2000 ലേഖനങ്ങളുടെ ഉടമയാണ്.
image credit: wired.co.uk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.