വാര്‍ത്താ പ്രാധാന്യമുള്ള വീഡിയോകള്‍ക്ക് മാത്രമായി യൂ ട്യൂബ് പ്രത്യേക ചാനല്‍ തുടങ്ങി. ഗൂഗിള്‍ ന്യൂസ് ലാബും സ്റ്റോറി ഫുളും ചേര്‍ന്ന് തുടങ്ങിയ ഈ സേവനത്തിന് ‘യൂട്യൂബ് ന്യൂസ് വയര്‍’ എന്നാണ് പേര്. വാര്‍ത്താമൂല്യമുള്ളതും ലോകം അറിയാന്‍ ആഗ്രഹിക്കുന്നതുമായ സംഭവങ്ങള്‍ നേരിട്ട് കാണുന്ന ആര്‍ക്കും ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യാം. ഇത് വസ്തുനിഷ്ഠമാണോയെന്ന് റൂപ്പര്‍ട്ട് മര്‍ഡോകിന്‍െറ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പിന്‍െറ കീഴിലുള്ള സോഷ്യല്‍ ന്യൂസ് ഏജന്‍സിയായ ‘സ്റ്റോറി ഫുള്‍’ പരിശോധിച്ച് ഉറപ്പാക്കും. പത്രപ്രവര്‍ത്തകര്‍ക്ക് യൂട്യൂബ് ന്യൂസ്വയര്‍ സൗജന്യമായി ഉപയോഗിക്കാം. പ്രത്യേക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതിന്‍െറ ലിങ്കും നല്‍കും.
കൂടാതെ പ്രതിദിന ന്യൂസ് ലെറ്ററായും അയക്കും. വാര്‍ത്ത, കാലാവസ്ഥ, രാഷ്ട്രീയം എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ന്യൂസ് വയറിനുണ്ടാകും. ഓരോ മിനിട്ടിലും 300 മണിക്കൂര്‍ വീഡിയോ യൂടൂബില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പ്രതിദിനം 50 ലക്ഷം മണിക്കൂര്‍ വീഡിയോകള്‍ പലരും കാണുന്നുമുണ്ടത്രെ. 2002 മുതല്‍ പ്രധാന വാര്‍ത്തകള്‍ കാട്ടുന്ന വിഭാഗം കൈകാര്യം ചെയ്യുന്നുമുണ്ട് യൂട്യൂബ്. 2013ല്‍ ന്യൂസ്കോര്‍പ് ഏറ്റെടുത്ത ശേഷം മുതല്‍ ഗൂഗിളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് സ്റ്റോറി ഫുള്‍. വ്യാജ വീഡിയോകള്‍ തിരിച്ചറിയാനുള്ള മികവ് സ്വന്തം ബ്ളോഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട് ഈ ഏജന്‍സി. 2014ല്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് വാര്‍ത്തകള്‍ക്കുള്ള ‘എഫ്ബി ന്യൂസ്വയര്‍’ എന്ന പ്രത്യേക ഫീഡ് സ്റ്റോറി ഫുള്‍ തുടങ്ങിയിരുന്നു. ഈവര്‍ഷം ആദ്യം ചൈനീസ് വീഡിയോ പങ്കിടല്‍ സൈറ്റായ യോകുവുമായും സ്റ്റോറിഫുള്‍ കൂട്ടുചേര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.