ഇന്ത്യന്‍ കമ്പനി ഇന്‍റക്സ് വിലകുറഞ്ഞ ഫുള്‍ എച്ച്ഡി ടിവിയുമായി വിപണി പിടിക്കാനിറങ്ങി. ‘2111-എഫ്എച്ച്ഡി’എന്ന് പേരുള്ള ഇതിന് വില 9,990 രൂപയാണ്. 1920X1080 പിക്സല്‍ റസലൂഷനുള്ള 21 ഇഞ്ച് (53 സെ.മീ) എല്‍.ഇ.ഡി സ്ക്രീനാണ്. കണ്ണുകള്‍ക്ക് ആയാസമില്ലാതെ കാണാന്‍ സ്ക്രീനിലെ ഐ സേഫ്-ടി ടെക്നോളജി അവസരമൊരുക്കും. ഡിജിറ്റല്‍ നോയ്സ് ഫില്‍റ്റര്‍ ഉള്ള മൂന്ന് വാട്ട് സ്റ്റീരിയോ സ്പീക്കറാണ്. വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ ചെറുക്കാനുള്ള ശേഷിയും വൈദ്യുതി ലാഭിക്കാനുള്ള പവര്‍ സേവിങ് മോഡുമുണ്ട്. യു.എസ്.ബി ഡ്രൈവില്‍ പെന്‍ഡ്രൈവ് കുത്തി നേരിട്ട് സിനിമകള്‍ കാണാം. ഭാരം 2.4 കിലോ. ഒരു യു.എസ്്.ബി, ഒരു എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് മറ്റ് വിശേഷങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.