കനം കുറഞ്ഞ സ്മാര്‍ട്ട് ടി.വിയുമായി ഷിയോമി

അടിമുടി പരിഷ്കരിച്ച 48 ഇഞ്ച് അള്‍ട്രാ ഹൈ ഡെഫനിഷന്‍ (ഫോര്‍കെ, 4K) സ്മാര്‍ട്ട് ടി.വിയുമായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷിയോമി എത്തി. ഷിയോമി എംഐ ടിവി 2എസ് (Xiaomi Mi TV 2S) എന്ന ഇതിന്‍െറ സദാ പതിപ്പിന് ഏകദേശം 30,600 രൂപയും സിനിമാ എഡിഷന് 41,000 രൂപയുമാണ് വില. ജൂലൈ 28 മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമാകും. ഇന്ത്യയില്‍ എന്നത്തെുമെന്ന് സൂചനയില്ല. ഏറ്റവും കനം കുറഞ്ഞ അലൂമിനിയം ഫ്രെയിമാണ്. പൂര്‍ണ ലോഹ ശരീരമാണ്. 9.9 മില്ലീമീറ്റര്‍ ആണ് കനം. മറ്റ് ടി.വികളേക്കാള്‍ മികച്ച ക്ളാരിറ്റി, കളര്‍, കോണ്‍ട്രാസ്റ്റ്, സൗണ്ട് എന്നിവയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സാംസങ്ങാണ് എല്‍ഇഡി പാനല്‍ സിര്‍മിച്ചതെങ്കിലും എല്‍ഇഡി ബാക്ക്ലൈറ്റ് മോഡ്യൂള്‍ നിര്‍മിച്ചത് ഷിയോമിയാണ്. നാലുകോര്‍ എംസ്റ്റാര്‍ 6A928 പ്രോസസര്‍, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് അടിസ്ഥാനമാക്കിയ MIUI ടി.വി ഓപറേറ്റിങ് സിസ്റ്റം, രണ്ട് ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, നൂതന ഡോള്‍ബി സൗണ്ട് ടെക്നോളജി, വൈ ഫൈ, ബ്ളൂടൂത്ത് 4.0 ലോ എനര്‍ജി, എച്ച്ഡിഎംഐ 2.0, യു.എസ്.ബി 3.0 പോര്‍ട്ടുകള്‍, സെക്കന്‍ഡില്‍ 60 ഫ്രെയിം വീതം വീഡിയോ പ്ളേബാക്ക് എന്നിവയാണ് വിശേഷങ്ങള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.