മത്സരം കടുപ്പിക്കാന്‍ ‘ഗ്യാലക്സി ഓണ്‍ എന്‍എക്സ്റ്റി’

ഇടത്തരം സ്മാര്‍ട്ട്ഫോണുകളുടെ മത്സരം കടുപ്പിച്ച് ഓണ്‍ പരമ്പരയുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ് സാംസങ്. ഈമാസം ഇറക്കിയ ഗ്യാലക്സി ഓണ്‍ 8 നിരവധി പേരെ ആകര്‍ഷിച്ചിരുന്നു. ആ നല്ല പേര് മുതലാക്കുകയാണ് ലക്ഷ്യം. ഗ്യാലക്സി ഓണ്‍ എന്‍എക്സ്റ്റി (Galaxy On Nxt) ആണ് ഈ വഴി നേടാന്‍ സാംസങ് പുറത്തിറക്കിയത്. 18,490 രൂപയാണ് വില. ഫ്ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന.

സുരക്ഷ കൂട്ടാന്‍ എസ് സെക്വര്‍, ബാറ്ററി ചാര്‍ജ് സംരക്ഷണത്തിന് എസ് പവര്‍ പ്ളാനിങ്, ഗെയിമിനും വീഡിയോയും മൈ ഗാലക്സി ആപ് തുടങ്ങിയവയുണ്ട്. പൂര്‍ണ ലോഹ ശരീരം, വിരലടയാള സ്കാനര്‍, 1920X1080 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, സംരക്ഷണത്തിന് 2.5 ഡി ഗൊറില്ല ഗ്ളാസ്, 1.6 ജിഗാഹെര്‍ട്സ് എട്ടുകോര്‍ പ്രോസസര്‍, മൂന്ന് ജി.ബി റാം, 256 ജി.ബി വരെ കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 15 മണിക്കൂര്‍ ഫോര്‍ജി എല്‍ടിഇ ഉപയോഗം നല്‍കുന്ന 3300 എം.എ.എച്ച് ബാറ്ററി, ഇരട്ട സിം, ജി.പി.എസ്, വൈ ഫൈ, ബ്ളൂടൂത്ത് 4.1, യുഎസ്ബി ടൈപ്പ് സി പോര്‍ട്ടിന് പകരം സാദാ യുഎസ്ബി 2.0 പോര്‍ട്ട് എന്നിവയാണ് വിശേഷങ്ങള്‍. 17,999 രൂപയുടെ ലെനോവോ സെഡ് 2 പ്ളസ്, 19,999 രൂപയുടെ ഹ്വാവെ ഹോണര്‍ 8 സ്മാര്‍ട്ട്, 17,999 രൂപയുടെ വണ്‍ പ്ളസ് 2 എന്നിവയാണ് ഇതിന്‍െറ എതിരാളികള്‍. 

Tags:    
News Summary - samsung Galaxy On Nxt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.