ഗാലക്​സി എസ്​8ൽ സുരക്ഷ വീഴ്​ച

സിയോൾ: ഗാലക്സി നോട്ട് 7 സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനായി സാംസങ് പുറത്തിറക്കിയ ഗാലക്സി എസ് 8ൽ സുരക്ഷ വീഴ്ച. ഫോണിെൻറ സുരക്ഷക്കായി ഫിംഗർപ്രിൻറ് സ്കാനറിന് പുറമെ മുഖവും കണ്ണിെൻറ കൃഷ്ണമണിയും തിരിച്ചറിഞ്ഞ് ഫോൺ തുറക്കാവുന്ന സംവിധാനവും സാംസങ് അവതരിപ്പിച്ചിരുന്നു. ഇതിൽ മുഖം തിരിച്ചറിഞ്ഞ് ഫോൺ അൺലോക്കാവുന്ന സംവിധാനത്തിലാണ് സുരക്ഷ വീഴ്ച കണ്ടെത്തിയിരിക്കുന്നത്.

Full View

ഫോണിെൻറ ഉടമസ്ഥെൻറ മുഖം മുൻ കാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് അൺലോക്കാവുന്ന രീതിയാണ് സാംസങ്ങിെൻറ ഫേയ്സ് സ്കാനിങ് സിസ്റ്റം. എന്നാൽ ഫോൺ ഉടമയുടെ മറ്റൊരു മൊബൈലിൽ എടുത്ത ചിത്രം എസ്8െൻറ മുമ്പിൽ പ്രദർശിപ്പിച്ചപ്പോൾ ഫോൺ അൺലോക്കാവുകയായിരുന്നു. ഇത്തരത്തിൽ ഫോൺ അൺലോക്കാവുന്ന വീഡിയോകൾ വൻതോതിൽ പ്രചരിച്ചിരിക്കുകയാണ്.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി സാംസങ് വക്താവ് രംഗത്തെത്തി. ഫോൺ ഏളുപ്പത്തിൽ അൺലോക്ക് ചെയ്യാനുള്ള സംവിധാനം മാത്രമാണ് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റമെന്നാണ് സാംസങ്ങിെൻറ വ്യക്തമാക്കിയത്. സ്ക്രീൻ സ്വയ്പ് ചെയ്ത് ഫോൺ അൺലോക്ക് ചെയ്യുന്നതിനുള്ള സംവിധാനത്തിന് സമാനമാണ് ഇതെന്നും സാംസങ് വിശദീകരിക്കുന്നു. സാംസങ് പേ ഉൾപ്പടെയുള്ള ആപുകൾ ഉപയോഗിക്കണമെങ്കിൽ  ഫിംഗർ പ്രിൻറ് സ്കാനറോ, െഎറിസ് സ്കാനറോ വേണമെന്നും സാംസങ് വക്താവ് അറിയിച്ചു.

Tags:    
News Summary - Samsung Acknowledges Galaxy S8 Facial Recognition Security Limitations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.