എട്ട്​ ജി.ബി റാമുമായി വൺ പ്ലസ്​ ​ഫൈവ്​ ഇന്ത്യൻ വിപണിയിൽ

ചൈനീസ്​ സ്​മാർട്ട്​ ഫോൺ നിർമാതാക്കളായ വൺ പ്ലസി​​െൻറ ഏറ്റവും പുതിയ ഫ്ലാഗ്​ഷിപ്പ്​ മോഡൽ വൺ പ്ലസ്​ ഫൈവ്​ ഇന്ത്യൻ വിപണിയിൽ. യു.എസ്​, യൂറോപ്യൻ വിപണികളിൽ ഫോണിന്​ മുൻകൂർ ബുക്കിങ്​ നൽകാനുള്ള സംവിധാനം കമ്പനി നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു. മുംബൈയിൽ വച്ച്​ നടത്തിയ ചടങ്ങിലാണ്​ ഫോൺ ഒൗ​ദ്യോഗികമായി പുറത്തിറക്കിയത്​. ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസോണിലൂടെ വ്യാഴാഴ്​ച മുതൽ ഫോൺ ലഭ്യമായി തുടങ്ങും.

​െഎഫോണിനോട്​ കിടപിടിക്കുന്ന 5.5 ഇഞ്ച്​ അമലോഡ്​ പാനൽ ഡിസ്​പ്ലേയാണ്​ വൺ പ്ലസ്​ ഫൈവിന്​. ആറ്​ ജി.ബി റാം– 64 ജി.ബി റോം, എട്ട്​ ജി.ബി റാം– 128 ജി.ബി റോം എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിൽ ഫോൺ വിപണിയിലെത്തും. സ്​നാപ്​ഡ്രാഗൺ 835 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. ഉയർന്ന റാമും കരുത്തുള്ള പ്രൊസസറും മികച്ച പെർഫോമൻസ്​ ഫോണിന്​ നൽകുമെന്നാണ്​ കമ്പനിയുടെ അവകാശവാദം.

സോണി ​െഎ.എം.എകസ്​ സെൻസറുകൾ കരുത്ത്​ പകരുന്നതാണ്​ വൺ പ്ലസ്​ ഫൈവി​​െൻറ കാമറ. 20, 16 മെഗാപിക്​സലി​​െൻറ ഇരട്ട പിൻകാമറകളും 16 മെഗാപികസ്​ലി​​െൻറ മുൻ കാമറയുമാണ്​ കാമറയുടെ മറ്റ്​ സവിശേഷതകൾ. സോണിയുടെ സെൻസറുകളുടെ സാന്നിധ്യം ദൃശ്യങ്ങൾക്ക്​ കൂടുതൽ മിഴിവ്​ നൽകുമെന്നാണ്​ പ്രതീക്ഷ. 

ഗൂഗിളി​​െൻറ ഏറ്റവും പുതിയ ഒാപ്പറേറ്റിങ്​ സിസ്​റ്റം ന്യൂഗട്ടാണ്​ വൺ പ്ലസ്​ ഫൈവിനും. ഫിംഗർ പ്രിൻറ്​ സ്​കാനർ, മെറ്റൽ ബോഡി, എൻ.എഫ്​.സി തുടങ്ങിയ സവിശേഷതകളും വൺ പ്ലസ്​ ഫൈവിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 3300 എം.എ.എച്ചി​േൻറതാണ്​ ബാറ്ററി. വേഗത്തിൽ ചാർജ്​ കയറുന്നതിനായി ഡാഷ്​ ചാർജ്​ സംവിധാനവും ഇതി​നൊപ്പം ഇണക്കി ചേർത്തിരിക്കുന്നു. എട്ട്​ ജി.ബി റാമോടു കൂടിയ വേരിയൻറിന്​ 37,999 രൂപയും ആറ്​ ജി.ബി റാം ഉൾപ്പെടുത്തിയിരിക്കുന്ന വേരിയൻറിന്​ 32,999 രൂപയുമാണ്​ വില.

Tags:    
News Summary - OnePlus 5 in indian market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.