ലാവ ഐറിസ് എക്സ് 10

ഇന്ത്യന്‍ കമ്പനി ലാവയുടെ ഐറിസ് എക്സ് 10 സ്മാര്‍ട്ട്ഫോണ്‍ താമസിയാതെ അവതരിപ്പിക്കും. ഹോംഷോപ് 18 ഓണ്‍ലൈന്‍ സൈറ്റ് പട്ടികയില്‍ ഇത് ഇടംനേടിയിട്ടുണ്ട്. 10,990 രൂപയാണ് വില. ഇരട്ട സിം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 720x1280 പിക്സല്‍ അഞ്ച് ഇഞ്ച് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 293 പിക്സല്‍ വ്യക്തത, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, മൂന്ന് ജി.ബി റാം, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 32 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, 2900 എംഎഎച്ച് ബാറ്ററി, 105 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.