ശബ്​ദം കൊണ്ട്​ നിയന്ത്രിക്കാവുന്ന സ്​മാർട്ട്​ കർട്ടനുമായി ഷവോമി

സ്​മാർട്ട്​ഫോൺ, സ്​മാർട്ട്​ ബാൻഡ്​, ലാപ്​ടോപ്​ തുടങ്ങിയ ഗാഡ്​ജറ്റുകൾക്ക്​ പുറമേ വ്യത്യസ്​തമായ ഇലക്​ട്രോണിക്​ ഉപകരണങ്ങൾ പുറത്തിറക്കി ഞെട്ടിക്കാറുണ്ട്​ ഷവോമി. മടക്കിവെക്കാവുന്ന ഫാനും ഇലക്​ട്രിക്​ ടൂത്​ ബ്രഷും ഇൻറലിജൻറ്​ ഇയർ പിക്കുമൊക്കെ അത്തരത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയവയാണ്​. 

എന്നാൽ, ഏറ്റവും ഒടുവിൽ ഷവോമി എത്തിയിരിക്കുന്നത്​ അവരുടെ സ്വന്തം കർട്ടനുമായിട്ടാണ്​. ശബ്​ദം കൊണ്ട്​ നിയന്ത്രിക്കാവുന്ന സ്​മാർട്ട്​ കർട്ടനാണ്​ ഷവോമി ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്​. മൂന്ന്​ മീറ്ററുള്ള ഒരു കർട്ടൻ ബാറും അതി​​െൻറ കൂടെ ഘടിപ്പിച്ച മോട്ടറുമാണ്​ എം.​െഎ സ്​മാർട്ട്​ കർട്ടൻ. ശബ്​ദം ഉപയോഗിച്ചും റിമോട്ട്​ കൺട്രോൾ വഴിയും ഷവോമിയുടെ ഹോം ആപ്പിലൂടെയും കർട്ടനെ നിയന്ത്രിക്കാം.

കൂടെ മറ്റൊരു ഗംഭീര ഫീച്ചർ കൂടിയുണ്ട്​. സൂര്യപ്രകാശം തട്ടു​േമ്പാൾ കർട്ടൻ താനെ തുറക്കാനുള്ള ഒാ​േട്ടാമാറ്റിക്​ സംവിധാനമാണത്​. യൂസർമാർക്ക്​ അങ്ങനെ സജ്ജീകരിക്കാനുള്ള ഒാപ്​ഷനും നൽകിയിട്ടുണ്ട്​. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കർട്ടന്​ ബിൽറ്റ്​-ഇൻ ബാറ്ററി ഷവോമി നൽകിയിട്ടില്ല. അതിനാൽ തന്നെ എല്ലാ സമയവും പവർ കാബ്​ൾ വെച്ച്​ ചാർജ്​ ചെയ്​തുകൊണ്ടേയിരിക്കണം. ചൈനയിൽ 7500 രൂപക്കാണ്​ സ്​മാർട്ട്​ കർട്ടൻ അവതരിപ്പിച്ചിരിക്കുന്നത്​. ഇന്ത്യയിൽ എന്ന്​ വരുമെന്ന്​ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - Xiaomi’s Mi Smart Curtain Can Be Controlled By Voice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.