വീണ്ടും ജീവൻ ​രക്ഷിച്ച്​ ആപ്പിൾ വാച്ച്​; ഇത്തവണ സിംഗപ്പൂരിൽ

സ്മാർട്ട്​വാച്ച്​ ഉപയോഗിക്കുന്നതിന്​ ഒരുപാട്​ ഗുണങ്ങളുണ്ട്​. നിങ്ങളുടെ ഹൃദയമിടിപ്പ് കണക്കാക്കാനും രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാനും നിങ്ങളുടെ ആരോഗ്യത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള പതിവ് അപ്‌ഡേറ്റുകൾ നൽകാനും ആധുനിക കാലത്തെ സ്മാർട്ട്​വാച്ചുകൾക്ക്​ കഴിയും. അതോടൊപ്പം സംഗീതം പ്ലേ ചെയ്യാനും നാവിഗേഷനും കോളുകൾ വിളിക്കാനും സ്വീകരിക്കാനും എന്തിന്​ കാണാതായ നിങ്ങളുടെ ഫോൺ കണ്ടെത്താൻ പോലും വാച്ചുകൾ സഹായിക്കും. ഓരോ ദിവസം കഴിയുന്തോറും സാങ്കേതികവിദ്യയുടെ നവീകരണത്തോടെ, സ്മാർട്ട്​ വാച്ചുകൾ വലിയ കാര്യങ്ങൾക്ക് പ്രാപ്തമാകുന്നുമുണ്ട്​.

സ്മാർട്ട്​വാച്ചുകളിൽ ഇന്ന്​ ലോകത്ത്​ ഏറ്റവും സ്വീകാര്യതയുള്ള ആപ്പിൾ വാച്ച്​ വീണ്ടും ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്​. സിംഗപ്പൂരിലാണ്​ സംഭവം നടന്നത്​. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ്​ ഫിത്രി എന്ന യുവാവി​െൻറ ജീവനാണ്​ വാച്ച്​ രക്ഷിച്ചത്​. ഒരു വാൻ ഫിത്രിയോടിച്ച ബൈക്കിനെ ഇടിച്ച്​ കടന്നുപോവുകയായിരുന്നു. ബൈക്കിൽ നിന്ന്​ വീണ്​ ഗുരുതര പരിക്കുകളോടെ റോഡിൽ കിടന്ന യുവാവിന്​ വേണ്ടി ആദ്യം തന്നെ രക്ഷാപ്രവർത്തനം നടത്തിയത്​ ആപ്പിൾ വാച്ചായിരുന്നു.


വാച്ചിലെ 'ഫാൾ ഡിറ്റക്ഷൻ ഫീച്ചർ', ഉടൻ തന്നെ അപകടം മനസിലാക്കുകയും അടുത്തുള്ള അടിയന്തര സേവനങ്ങളെ വിളിച്ച്​ അപകടത്തെക്കുറിച്ചും കൃത്യമായ സ്ഥലത്തെക്കുറിച്ചും അവരെ അറിയിക്കുകയും ചെയ്തു. മുഹമ്മദ്​ ഫിത്രി അബോധാവസ്ഥയിലാണെന്നും വാച്ച്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. വിജനമായ റോഡിൽ നടന്ന അപകടം കൃത്യസമയത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നില്ലെങ്കിൽ ഒരുപക്ഷെ യുവാവിന്​ ജീവൻ പോലും നഷ്​ടമാവുമായിരുന്നു. സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്സ് തങ്ങളെ വിവരമറിയിച്ചത്​ ആപ്പിൾ വാച്ചാണെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

എന്താണ്​ ജീവൻ രക്ഷിച്ച ആ ഫീച്ചർ...?

ആപ്പിൾ വാച്ച്​ ധരിച്ചയാൾ അപകടകരമായ രീതിയിൽ വീണാൽ അത്​ വാച്ച്​ കണ്ടെത്തും. പിന്നാലെ വൈബ്രേറ്റ്​ ചെയ്യുകയും അലാറം മുഴക്കി ഒരു അലേർട്ട്​ തരികയും ചെയ്യും. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടാനായി ഡിസ്​പ്ലേയിൽ വിവരങ്ങൾ ദൃശ്യമാക്കും. വീണ വ്യക്​തിക്ക്​ അനക്കമുണ്ടെങ്കിൽ പ്രതികരണത്തിനായി വാച്ച്​ അൽപ്പനേരം കാത്തിരിക്കും. ഒരു മിനിറ്റ്​ നേരം കഴിഞ്ഞാൽ, വാച്ച്​ സ്വമേധയാ അധികൃതരെ വിവരമറിയിക്കുകയും ചെയ്യും.

Tags:    
News Summary - Singapore man falls unconscious after severe accident his Apple watch alerts emergency services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.