Image: 9to5mac.com

സീരീസ്​ 7 സ്മാർട്ട്​വാച്ച്​ വിറ്റഴിക്കണം; സീരീസ്​ 6 നിർത്തലാക്കി ആപ്പിൾ

വാഷിങ്ടൺ: ഏറ്റവും പുതിയ സീരീസ് 7 സമാർട്ട്​വാച്ച് പ്രഖ്യാപിച്ച് ഒരു മാസം തികയുംമുമ്പേ സിരീസ് 6 വാച്ചുകൾ തങ്ങളുടെ ഔദ്യോഗിക ലൈനപ്പിൽ നിന്നും നീക്കം ചെയ്ത്​ ആപ്പിൾ. ഏഴാമൻ എത്തിയതിന്​ പിന്നാലെ, ടെക്​ലോകത്ത്​ സീരീസ്​ 6 സ്മാർട്ട്​വാച്ചുമായി താരതമ്യങ്ങൾ ഉയർന്നുവന്നിരുന്നു. രണ്ട്​ മോഡലുകളും തമ്മിൽ കാര്യമായ മാറ്റങ്ങളില്ലെന്നതാണ്​ ചർച്ചയായത്​. പണം ലാഭിക്കാൻ ആറാമനെ വാങ്ങാനും ചിലർ ആഹ്വാനം നടത്തുകയുണ്ടായി. അതിനിടെയാണ്​ ആപ്പിൾ സീരീസ്​ 6 നിർമാണവും വിതരണവും നിർത്തിവെക്കുന്നത്​.

ടെക് ഭീമനിൽ നിന്ന് പുതിയ ആപ്പിൾ വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ മൂന്ന് ഒാപ്ഷനുകൾ മാത്രമാണുള്ളത്​. പുതിയ സിരീസ് 7ഉം കഴിഞ്ഞ വർഷം ലോഞ്ച്​ ചെയ്​ത സ്​മാർട്ട്​ വാച്ച്​ എസ്​.ഇയും വർഷങ്ങൾക്ക്​ മു​െമ്പത്തിയ സീരീസ്​ 3യും. സീരീസ്​ 7-​െൻറ വില 399 ഡോളറിലാണ് അരംഭിക്കുന്നത് (ഏകദേശം 30,000 രൂപ). അതേസമയം വാച്ചി​െൻറ എസ്.ഇ മോഡലിന്​ വില 279 ഡോളറാണ്​​. സീരീസ്​ മൂന്നിന്​ 199 ഡോളർ നൽകിയാൽ മതി. പഴയ മോഡലുകൾ വിപണിയിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Series 7 launched Apple Series 6 Watch discontinued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.