ഈ വർഷം ഇറക്കുന്ന ടിവികൾക്കൊപ്പം നൽകുക 'എക്കോ റിമോട്ട്​ കൺട്രോളറെന്ന്'​ സാംസങ്​

2021-ൽ തങ്ങൾ പുറത്തിറക്കുന്ന ടിവികൾക്കൊപ്പം പുതിയ എക്കോ റിമോട്ട്​ കൺട്രോളറായിരിക്കും നൽകുകയെന്ന്​ സാംസങ്​. സാധാരണ സാംസങ് റിമോട്ട് പോലെ പ്രവർത്തിക്കുന്ന എക്കോ റിമോട്ട്​ പക്ഷേ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്​ കൊണ്ട്​ നിർമ്മിച്ചതായിരിക്കും. റിമോട്ടിന്​ പ്രവർത്തിക്കാനുള്ള ബാറ്ററി റീചാർജ് ചെയ്യുന്നതിനായി സോളാർ പാനലായിരിക്കും നൽകുക എന്നതും പ്രത്യേകതയാണ്​.

കഴിഞ്ഞ ദിവസമാണ്​ പ്രകൃതി സൗഹൃദ എക്കോ റിമോട്ടിനെ​ കൊറിയൻ കമ്പനി പരിചയപ്പെടുത്തിയത്​. പുതിയ തീരുമാനത്തിലൂടെഖ "പ്രതിവർഷം ടൺ കണക്കിന്​ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കാൻ കഴിയുമെന്നാണ്​​' കമ്പനിയുടെ അവകാശവാദം.


ഏഴ്​ വർഷത്തോളം കേടുകൂടാതെ റിമോട്ട്​ നിലനിൽക്കുമെന്നും സാംസങ്​ അറിയിച്ചു. മുൻ വഷത്തിൽ നിന്ന്​ നോക്കിയാൽ സാധാരണ റിമോട്ടി​െൻറ രൂപമാണെങ്കിലും പിറകിൽ നീണ്ട സംയോജിത സോളാർ പാനലുമായിട്ടാണ്​ സാംസങ്ങി​െൻറ എക്കോ റിമോട്ട്​ എത്തുന്നത്​. ഇനി റിമോട്ട്​ പ്രവർത്തിപ്പിക്കാൻ ബാറ്ററി തേടിപ്പോകേണ്ട ആവശ്യം വരില്ല എന്നർഥം.

ഇൗ വർഷം വിപണിയിലെത്തുന്ന തങ്ങളുടെ QLED ടിവികൾക്കെല്ലാം തന്നെ​ പുതിയ HDR10+ അഡാപ്റ്റീവ്​ ഫീച്ചർ നൽകുമെന്ന്​ സാംസങ്​ അറിയിച്ചിരുന്നു. ടിവി വെച്ചിരിക്കുന്ന മുറിയുടെ ലൈറ്റിങ്​ കണ്ടീഷനുകൾ അടിസ്ഥാനമാക്കി മെച്ചപ്പെട്ട കാഴ്ചാനുഭവം സമ്മാനിക്കുകയാണ്​ ഇതിലൂടെ ചെയ്യുന്നത്​. 

Tags:    
News Summary - Samsung Unveils Solar-Powered Eco Remote for its 2021 TV Lineup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.