ഗാലക്​സി ബഡ്​സ്​ പ്ലസിനും ബഡ്​സ്​ ലൈവിനും 3000 രൂപ കിഴിവുമായി സാംസങ്​

തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്​ഷിപ്പ്​ ഫോണുകളായ എസ്​ 21 സീരീസിനൊപ്പം സാംസങ്​ അവരുടെ പുതിയ ജനറേഷൻ ബഡ്​സ്​ പ്രോ ഇയർബഡ്​സ്​ അവതരിപ്പിക്കുമെന്നുള്ള സൂചനകൾ വരവേ തൊട്ടുമുമ്പുള്ള ജനറേഷ​െൻറ വില കുറച്ചിരിക്കുകയാണ്​ കമ്പനി. ഗാലക്​സി ബഡ്​സ്​ പ്ലസ്​, കൂടെ ബീൻ ഷേപ്പിലുള്ള ഗാലക്​സി ബഡ്​സ്​ ലൈവ്​ എന്നീ TWS ഇയർബഡ്​സിനാണ്​ സാംസങ്​ 3000 രൂപയോളം വില കുറച്ചിരിക്കുന്നത്​.


11,990 രൂപക്ക്​ വിപണയിൽ എത്തിയ ഗാലക്​സി ബഡ്​സ്​ പ്ലസിന്​ ഇനി 8990 രൂപ നൽകിയാൽ മതിയാകും. ഗാലക്​സി ബഡ്​സ്​ ലൈവ്​ 14,990 രൂപക്ക്​ ഇന്ത്യൻ വിപണിയിൽ എത്തിയതായിരുന്നു. എന്നാൽ, ഇപ്പോൾ വില 11,990 രൂപയായി. പ്രീമിയം ലെവലിലുള്ള ഒരു മികച്ച വയർലെസ്​ ഇയർഫോൺ അന്വേഷിച്ച്​ നടക്കുന്നവർക്ക്​ വാങ്ങാവുന്ന മോഡലുകൾ തന്നെയാണ്​ ബഡ്​സ്​ പ്ലസും ബഡ്​സ്​ ലൈവും​. എന്നാൽ, ബഡ്​സ്​ പ്ലസിനുള്ള ഒരേയൊരു പോരായ്​മ ആക്​ടീവ്​ നോയിസ്​ കാൻസലേഷനില്ല എന്നുള്ളതാണ്​. 

Tags:    
News Summary - Samsung Galaxy Buds+ and Buds Live Price Slashed by Rs 3000 in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.