സിം കാർഡ​്​ ഇടാവുന്ന ലാപ്​ടോപ്പുമായി ജിയോ

ടെലികോം മേഖലയിൽ  വിപ്ലവത്തിന്​ തുടക്കം കുറിച്ച്​ റിലയൻസ്​ ജിയോ 4ജി സിം കാർഡ്​ ഇടാവുന്ന ലാപ്​ടോപ്പ്​ പുറത്തിറക്കുന്നു​. ബജറ്റ്​ ഫോൺ പുറത്തിറക്കിയതിന്​ പിന്നാലെയാണ്​ ലാപ്​ടോപ്പ്​ വിപണി കൂടി ലക്ഷ്യമിട്ട്​​ മുകേഷ്​ അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോയുടെ നീക്കം.

ലാപ്​ടോപ്പ്​ പുറത്തിറക്കുന്നത്​ സംബന്ധിച്ച്​ ചിപ്പ്​ നിർമാതാക്കളായ ക്വാൽകോമുമായി ജിയോ ചർച്ച നടത്തിയെന്നാണ്​ വിവരം. വിൻഡോസ്​ 10 ഒാപ്പറേറ്റിങ്​ സിസ്​റ്റത്തിൽ പ്രവർത്തിക്കുന്ന ബിൽട്ട്​ ഇൻ 4ജി സിമ്മുമായാണ്​ ജിയോയുടെ ലാപ്​ടോപ്പ്​ വിപണിയി​ലെത്തുക. വില കുറഞ്ഞ 4 ജി സ്​മാർട്ട്​ഫോൺ പുറത്തിറക്കുന്നതിന്​ ജിയോയുമായി സഹകരിച്ച കമ്പനിയാണ്​ ക്വാൽകോം. ഇതുസംബന്ധിച്ച ജിയോയുമായി ചർച്ച നടത്തിയതാണ്​ ക്വാൽകോം ടെക്​നോളജി ചെയർമാൻ മിഗവുൽ നുൻസ് വ്യക്​തമാക്കി.

ആഗോളതലത്തിൽ കമ്പനികളുമായും ലാപ്​ടോപ്പ്​ വികസിപ്പിക്കാൻ ക്വാൽകോം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്​. ഇന്ത്യയിൽ ജിയോയാണ്​ ഇതിന്​ മുന്നോട്ട്​ വന്നതെന്നും ക്വാൽകോം വ്യക്​തമാക്കി.

Tags:    
News Summary - Reliance Jio's next big bet: Laptops with a SIM card-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.