എടുത്ത ഫോ​േട്ടാ ഉടനടി നൽകും ‘ഇൻസ്​റ്റാക്​സ്​ മിനി 9’

എടുത്ത ചിത്രം നോക്കിയിരിക്കെ അച്ചടിച്ച്​ കൈയിൽ തരുന്ന ഇൻസ്​റ്റൻറ്​ കാമറയുമായി ഫ്യൂജി ഫിലിം ഇന്ത്യയിൽ. ‘ഇൻസ്​റ്റാക്​സ്​ മിനി 9’ (Instax Mini 9) എന്ന്​ പേരുള്ള ഇതിന്​ 5,999 രൂപയാണ്​ വില. കൗമാരക്കാരെയും യുവാക്കളെയുമാണ്​ ലക്ഷ്യംവെക്കുന്നത്​. മികച്ച പോർട്രെയിറ്റിന്​ ക്ലോസ്​അപ്​ ലെൻസ്​​, കൃത്യമായ ആംഗിൾ നോക്കി സെൽഫിയെടുക്കാൻ മുന്നിലെ ലെൻസിനടുത്ത്​ സെൽഫി മിറർ,  തെളിച്ചമുള്ള ചിത്രങ്ങൾക്ക്​ ഹൈ കീ മോഡ്​, എന്നിവയാണ്​ പ്രധാന പ്രത്യേകത.

 62x46 എം.എം വലുപ്പത്തിലുള്ള ഫോ​േട്ടാ അച്ചടിച്ച്​ നൽകാൻ ഇൻസ്​റ്റാക്​സ്​ മിനി ഫിലിം കാട്രിഡ്​ജ്​ ആണ്​ ഉപയോഗിക്കുന്നത്​. 10 ഫിലിമാണ്​ ഒരു കാട്രിഡ്​ജിലുള്ളത്​. ചിത്രം ഡെവലപ്​ ചെയ്യാൻ 90 സെക്കൻഡ്​ മതി. കാമറയുടെ പിന്നിലെ കൗണ്ടർ ഇനി എത്ര​ ചിത്രങ്ങളെടുക്കാമെന്ന്​ പറയും. അഞ്ച്​ നിറങ്ങളിൽ ലഭ്യമാണ്​.

പ്ലാസ്​റ്റിക്​ ബോഡിയാണെങ്കിലും കണ്ടാൽ കുലീനത തോന്നും.  1/60 സെക്കൻഡ്​ ആണ്​ ഷട്ടർ സപീഡ്​, 100 ചിത്രങ്ങളെടുക്കാൻ രണ്ട്​ AA ബാറ്ററികൾ സഹായിക്കും. ബാറ്ററിയില്ലാതെ 307 ഗ്രാമാണ്​ ഭാരം. 

Tags:    
News Summary - fujifilm instax mini 9 camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.