Posted On
date_range Updated On
date_range ബ്ലൂടൂത്ത് പാട്ടുപെട്ടി
എൺപതുകളിലെ റേഡിയോ പോലിരിക്കും ഇൗ പാട്ടുപെട്ടി. പാട്ടു കമ്പനിയായ സാരേഗമയാണ് കാർവാൻ (Carvaan) എന്ന പേരിൽ ഗൃഹാതുരതയുണർത്തുന്ന ബ്ലൂടൂത്ത് സ്പീക്കറുമായി എത്തിയത്. 5000 ഹിന്ദി ക്ലാസിക് പാട്ടുകൾ ശേഖരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് കണക്ഷനില്ലാതെ സാരേഗമ മോഡ് ഒാണാക്കി എപ്പോൾ വേണമെങ്കിലും കേൾക്കാം.
1.5 കിലോയുള്ള ഇൗ ഉപകരണത്തിൽ മൂന്ന് വാട്ട് വീതമുള്ള രണ്ട് സ്പീക്കറുകളാണുള്ളത്. എൽ.സി.ഡി ഡിസ്േപ്ലയുമുണ്ട്.
പൂർണ വോള്യത്തിൽ നാലുമണിക്കൂർ പാട്ടുകേൾക്കാം. യു.എസ്.ബി േപ്ലബാക്, എഫ്.എം റേഡിയോ, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഹെഡ്ഫോൺ കുത്താൻ 3.5 എം.എം ജാക് എന്നിവയുമുണ്ട്. വില 5,990 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.