നിറംമാറുന്ന ലാപ്ടോപ്പുമായി എയ്സർ

ഓൺലൈൻ ക്ലാസുകളും വീട്ടിലിരുന്നുള്ള ഓഫിസ് ജോലികളും പലരുടെയും ജീവിതത്തിെൻറ ഭാഗമാണ്. നല്ലൊരു ലാപ്ടോപ്പുണ്ടെങ്കിൽ ഇതു രണ്ടും നന്നായി ഓടും. താങ്ങാവുന്ന വിലക്കൊരു ലാപ്ടോപ് കിട്ടിയെങ്കിൽ എന്ന് വിചാരിക്കുന്നവർക്ക് അതിനുള്ള അവസരമാണിത്.

കോവിഡ് കാലത്ത് മാസത്തവണ അടച്ച് വലയേണ്ട. അരലക്ഷവും മുക്കാൽ ലക്ഷവും മുടക്കേണ്ട. പഴയ മോഡൽതേടി ഓൺലൈനിൽ പരതേണ്ട. സെക്കൻഡ് ഹാൻഡ് വാങ്ങാനാണ് പദ്ധതിയെങ്കിൽ നടക്കില്ല. ഈ സമയത്ത് ആരെങ്കിലും കൈയിലുള്ള ലാപ്ടോപ് കളയുമോ?

അതുകൊണ്ട് പുതിയതൊന്ന് നോക്കിക്കോ. തയ്​വാൻ കമ്പനി എയ്​സറിെൻറ അസ്പയർ മാജിക് പർപ്പിൾ എഡിഷൻ ലാപ്ടോപ് 37,999 രൂപക്ക് കിട്ടും. എയ്സർ ഇ സ്​റ്റോർ വഴിയാണ് വിൽപന. പിന്നെ ഡെൽ, എച്ച്.പി ലാപ് പ്രേമികൾ ഇതിലേക്ക് നോക്കേണ്ട.

ഒരുവർഷ ആകസ്മിക നാശനഷ്​ട സുരക്ഷ, രണ്ട് വർഷ അധിക വാറൻറി, ആൻറി വൈറസും ഡാറ്റ വീണ്ടെടുക്കൽ സോഫ്​റ്റ്​വെയറും, ബ്ലൂടൂത്ത് ഹെഡ്ഫോൺ അല്ലെങ്കിൽ സ്പീക്കർ എന്നിവ ഇതിനൊപ്പം ലഭിക്കും.

പല കോണുകളിൽനിന്ന് നോക്കിയാൽ പർപ്പിളിൽനിന്ന് നീലനിറമാവുന്ന പുറംഭാഗമാണ് പ്രധാന ആകർഷണം. അരിക് തീരെ കുറഞ്ഞതാണ് ഡിസ്പ്ലേ. ലോഹ നിർമിതിയാണ്.

പത്താം തലമുറ ഇൻറൽ കോർ ഐ ത്രീ-1005 ജി വൺ പ്രോസസറാണ്. അത്യാവശ്യം വേഗമുണ്ടെങ്കിലും കഠിനമായ ഗ്രാഫിക്സ്, വിഡിയോ എഡിറ്റിങ് ജോലികൾക്കായി ഇത് എടുക്കാതിരിക്കുന്നതാണ് നല്ലത്.

കളർ ഇൻറലിജൻസ് ടെക്നോളജിയുള്ള 1,920x1,080 പിക്സൽ റസലൂഷനുള്ള ഫുൾ ഹൈ ഡെഫനിഷൻ ഐ.പി.എസ് എൽ.ഇ.ഡി ഡിസ്പ്ലേ, കണ്ണിന് ഹാനികരമായ നീലപ്രകാശ തീവ്രത കുറക്കുന്ന എയ്സർ ബ്ലൂ ലൈറ്റ് ഷീൽഡ്, വിൻഡോസ് 10 ഹോം ഒ.എസ്, 12 ജി.ബി വരെ കൂട്ടാവുന്ന നാല് ജി.ബി ഡി.ഡി.ആർ4 റാം, പ്രകടനവും വേഗവും കൂടിയ ഇൻറൽ ഒപ്റ്റേൻ മെമ്മറി എച്ച്10നൊപ്പം 512 ജി.ബി സോളിഡ് സ്​റ്റേറ്റ് ൈഡ്രവ്, രണ്ട് ടി.ബി വരെ ഹാർഡ് ഡ്രൈവ് കൂട്ടിയിടാൻ സൗകര്യം, സെക്കൻഡിൽ 1.2 ജിഗാബൈറ്റ് വേഗമുള്ള പുതിയ വൈ ൈഫ 6, ബ്ലൂടൂത്ത് 5.0, എച്ച്.ഡി വെബ്ക്യാം, സ്​റ്റീരിയോ സ്​പീക്കറുകൾ, ഇ​േൻറണൽ മൈക്രോഫോൺ, യു.എസ്.ബി ടൈപ്പ് സി, യു.എസ്.ബി ടൈപ്പ് എ 3.2, യു.എസ്.ബി ടൈപ്പ് എ 2.0, എച്ച്.ഡി.എം.ഐ, ആർജെ-45 ഇതർനെറ്റ് പോർട്ടുകൾ, ഒറ്റ ചാർജിൽ 11 മണിക്കൂർ നിൽക്കുന്ന 48 വാട്ട് അവർ 3 സെൽ ബാറ്ററി, 17.95 മില്ലിമീറ്റർ ഘനം, ഒന്നരക്കിലോ ഭാരം എന്നിവയാണ് പ്രത്യേകതകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.