വികൃതിക്കുട്ടികളെ പിന്തുടരാം ഈ സ്മാര്‍ട്ട് വാച്ചിലൂടെ

വികൃതിക്കുട്ടികള്‍ കണ്‍വെട്ടത്തുനിന്ന് മറയാതിരിക്കാനും കുസൃതികള്‍ക്ക് കടിഞ്ഞാണിടാനും ഈ സ്മാര്‍ട്ട് വാച്ച് സഹായിക്കും. കുട്ടികള്‍ സ്കൂളില്നിന്ന് സമയത്ത് വീട്ടിലത്തൊതിരുന്നാലും കണ്ടത്തൊന്‍ ഈ വാച്ച് തുണയാകും. ചൈനീസ് കമ്പനി ഷിയോമി ആണ് ‘മി ബണ്ണി’ (Mi Bunny) എന്ന പേരില്‍ കുട്ടികളെ പിന്തുടരാന്‍ സ്മാര്‍ട്ട്വാച്ചിറക്കിയത്. ഗ്ളോനാസ്, ജിപിഎസ്, വൈ.ഫൈ, സിംകാര്‍ഡ് എന്നിവ സ്മാര്‍ട്ട് വാച്ചിലുണ്ട്. 
ഫോണിലൂടെ കുട്ടി എവിടെയാണെന്ന് കൃത്യമായി അറിയാന്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് എത്തികഴിഞ്ഞാല്‍ രക്ഷിതാക്കളുടെ ഫോണിലേയ്ക്ക് അറിയിപ്പു ലഭിക്കും. ഫോണില്‍ കുടുംബാംഗങ്ങളുടെ ആറ് ഫോണ്‍ നമ്പറുകള്‍ വരെ സേവ് ചെയ്യാനും ഫോണ്‍ ആപ്പിലുടെ സൗജന്യമായി ബന്ധപ്പെടാനും കഴിയും. യാത്ര ചെയ്യണ്ട വഴി കൃത്യമായി ഫോണിലെ ആപ്പില്‍ കൂറിച്ചിട്ടാണ് കുട്ടിയുടെ നീക്കങ്ങള്‍ മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്നത്.
യാത്ര തുടങ്ങുമ്പോഴും ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോഴും മാതാപിതാക്കള്‍ക്ക് അറിയിപ്പ് മെസേജായി ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള എസ്ഒഎസ് പാനിക് ബട്ടണുണ്ട്. പരിചയമില്ലാ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഓട്ടോമാറ്റിക്കായി മി ബണ്ണി കട്ടാക്കും. എല്‍ഇഡി ഡോട്ട് മട്രിക്സ് സിസ്പ്ളേ, സിലിക്കണ്‍ റിസ്റ്റ് സ്ട്രിപ്പ്, ആറു ദിവസം നില്‍ക്കുന്ന 300 എംഎഎച്ച് ബാറ്ററി, വെള്ളമേശാത്ത ബോഡി എന്നിവയാണ് മറ്റു സവിശേഷതകള്‍.
ആന്‍¤്രഡായിഡ് 4.2 മുതലുള്ള ആന്‍ഡ്രോയിഡ് ഫോണുകളുമായും എഒഎസ് എട്ട് ഓപ്പറേറ്റിങ് സിസ്റ്റം മുതലുള്ള ഐഫോണുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. മൂവായിരം രൂപയോളമാണ് ചൈനയിലെ വില. Mi.com വഴി വാങ്ങാം. മുതിര്‍ന്നവര്‍ക്കുള്ള സ്മാര്‍ട് വാച്ച് ഈ വര്‍ഷം പകുതിയോടെ വിപണിയിലത്തെുമെന്നും ഷിയോമി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.