ടാബിന് പകരമുള്ള  ഇബുക്കുമായി അസൂസ്


ടാബ്ലറ്റിനുള്ള പൈസയും കീശയിലിട്ട് ലാപ്ടോപ് വാങ്ങാന്‍ നടക്കുന്നവര്‍ക്ക് തയ്വാന്‍ കമ്പനി അസൂസിന്‍െറ വാഗ്ദാനമാണ് ഇബുക്കുകള്‍. വിലക്കുറവും കൊണ്ടുനടക്കാനുള്ള സൗകര്യവുമാണ് ഇബുക് എന്ന് പേരുള്ള നോട്ട്ബുക് ലാപ്ടോപുകളെ പ്രിയങ്കരമാക്കുന്നത്. നേരത്തെ എച്ച്.പിയും ഏയ്സറും മറ്റും നോട്ട്ബുക്കുകള്‍ ഇറക്കിയിരുന്നെങ്കിലും ടാബിന്‍െറ വരവോടെ പത്ത് ഇഞ്ച് നോട്ട്ബുക്കുകള്‍ ഇറക്കുന്ന കമ്പനികള്‍ ചുരുങ്ങി. ഏയ്സര്‍ വണ്‍ 14, എച്ച്.പി സ്ട്രീം നോട്ട്ബുക്ക് എന്നിവയാണ് നിലവില്‍ ഈ വിഭാഗത്തില്‍ അസൂസിന്‍െറ എതിരാളികള്‍. വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തില്‍ ഓടുന്ന അസൂസ് ഇബുക്  ഇ 402 (EeeBook E402)ന് 16,990 രൂപയും ഇബുക് ഇ 205SA (Eeebook E205SA )ക്ക് 23,990 രൂപയുമാണ് വില. എട്ട് മണിക്കൂര്‍ നില്‍ക്കുന്ന 32 വാട്ട്അവര്‍ ബാറ്ററിയാണ്.  

1366x768 പിക്സല്‍ റസലൂഷനുള്ള 14 ഇഞ്ച് എല്‍ഇഡി ഡിസ്പ്ളേയാണ് ഇബുക് ഇ 402ന്. 2.16 ജിഗാഹെര്‍ട്സ് ഇരട്ടകോര്‍ ഇന്‍റല്‍ സെലറോണ്‍ എന്‍ 2840 പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 3 ടെറാബിറ്റ് ഹാര്‍ഡ് ഡിസ്ക് ഘടിപ്പിക്കാനുള്ള സൗകര്യം, 0.3 മെഗാപിക്സല്‍ വെബ്ക്യാം, വൈ ഫൈ, ബ്ളൂടൂത്ത് 4.0, ഇതര്‍നെറ്റ്, എച്ച്ഡിഎംഐ, എസ്ഡി കാര്‍ഡ് റീഡര്‍, യു.എസ്.ബി 2.0, യു.എസ്.ബി 3.0 പോര്‍ട്ടുകള്‍ എന്നിവയാണ് വിശേഷങ്ങള്‍. 


അസൂസ് ഇബുക് ഇ 205SAല്‍ യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, നോട്ട്ബുക്കായും ടാബായും ഉപയോഗിക്കാന്‍ കഴിയുന്ന 360 ഡിഗ്രി തിരിക്കാവുന്ന സ്ക്രീന്‍, 1366x768 പിക്സല്‍ റസലൂഷനുള്ള 11.6 ഇഞ്ച് 16:9 അനുപാതത്തിലുള്ള എല്‍ഇഡി ഡിസ്പ്ളേ, 1.6 ജിഗാഹെര്‍ട്സ് ഇരട്ടകോര്‍ ഇന്‍റല്‍ സെലറോണ്‍ എന്‍ 3050 പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, 0.3 മെഗാപിക്സല്‍ മുന്‍കാമറ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, എച്ച്ഡിഎംഐ, എസ്ഡി കാര്‍ഡ് റീഡര്‍, യു.എസ്.ബി 2.0, യു.എസ്.ബി 3.0 പോര്‍ട്ടുകള്‍ എന്നിവയാണ് വിശേഷങ്ങള്‍. ഒരുവര്‍ഷത്തേക്ക് ഓഫിസ് 365 പ്രഫഷനല്‍ സൗജന്യമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.