ആന്‍ഡ്രോയിഡ് ഫോണുമായി ബ്ളാക്ക്ബെറി ഇന്ത്യയില്‍

പിടിച്ചുനില്‍ക്കാന്‍ വിഴിയില്ളെങ്കില്‍ ബ്ളാക്ക്ബെറി ആയാലും അടവുമാറ്റും. സ്വന്തം ബ്ളാക്ക്ബെറി ഒ.എസിനെ മേശവലിപ്പിലിട്ട് ആന്‍ഡ്രോയിഡിന് പിറകെ പറ്റിക്കൂടിയിരിക്കുകയാണ് ഈ കനേഡിയന്‍ കമ്പനി. ബ്ളാക്ക്ബെറി പ്രൈവ് (blackberry priv) എന്ന ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യയിലുമത്തെി. സുരക്ഷയിലും കാഴ്ചയിലും ശൂരനും വീരനും ആയിരുന്ന ബ്ളാക്ക്ബെറി ഫോണുകള്‍ വിപണിയില്‍ അടിതെറ്റിവീഴുന്നത് കണ്ടാണ് മനസില്ലാമനസ്സോടെ ആണെങ്കിലും ഒടുവില്‍ ആന്‍ഡ്രോയിഡിനെ കൂടെക്കൂട്ടാന്‍ നിശ്ചയിച്ചത്. 62,990 രൂപയാണ് വില. 


ടച്ച്സ്ക്രീനും ക്യുവര്‍ട്ടി കീപാഡും ചേര്‍ന്ന് സൈ്ളഡര്‍ മാതൃകയിലാണ് പ്രൈവിന്‍െറ രൂപകല്‍പന. ടച്ച്സ്ക്രീനിന്‍െറ അടിയില്‍ നാലുവരി ക്യുവര്‍ട്ടി കീപാഡാണുള്ളത്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപില്‍ മാറ്റങ്ങള്‍ വരുത്തിയ ഒ.എസ്  ബ്ളാക്ക്ബെറിയുടെ സവിശേഷതയായ സുരക്ഷ നല്‍കും. ഹോംസ്ക്രീനില്‍ നിന്ന് നേരിട്ട് ആപ്പുകള്‍ എടുക്കാന്‍ പാകത്തില്‍ പോപ്പ് വിഡ്ജറ്റുണ്ട്. ഒരു മുന്‍നിര ഫോണ്‍ എങ്ങനെയാകണമെന്നതിന് ഉദാഹരണമാണ് പ്രൈവ് എങ്കിലും വില ഏറെ കൂടുതലാണ്. രൂപകല്‍പനയും മികച്ചതാണ്്. ഇടത്താണ് പവര്‍ ബട്ടണ്‍. മുന്‍ സ്പീക്കറുകള്‍ മികച്ച ശബ്ദമേന്മ പകരുന്നു.

 
സാംസങ് ഗ്യാലക്സി എഡ്ജില്‍ കണ്ട 2560 x 1440  പിക്സല്‍ ഡബ്ള്യുക്യുഎഎച്ച്ഡി റസലൂഷനുള്ള 5.4 ഇഞ്ച് പ്ളാസ്റ്റിക് അമോലെഡ് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 540 പിക്സല്‍ വ്യക്തത, പോറലേല്‍ക്കാത്ത കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 4 സംരക്ഷണം, 1.44 ജിഗാഹെര്‍ട്സ് ആറുകോര്‍ 64 ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍, മൂന്ന് ജി.ബി റാം, രണ്ട് ടി.ബി ആക്കാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 18 മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, വൈ ഫൈ, എന്‍എഫ്സി, ബ്ളൂടൂത്ത് 4.1, ഫോര്‍ജി എല്‍ടിഇ, ത്രീജി, 192 ഭാരം, ഒരു നാനോ സിം, 22.5 മണിക്കൂര്‍ നില്‍ക്കുന്ന 3410 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.