നിന്‍െറന്‍ഡോയുടെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ ഗെയിം വരുന്നു

ജാപ്പനീസ് വീഡിയോ ഗെയിം കമ്പനിയായ നിന്‍െറന്‍ഡോയുടെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ ഗെയിം അണിയറയില്‍ ഒരുങ്ങുന്നു. മിറ്റോമോ (Miitomo) എന്ന ഈ ഗെയിം 2016 മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. ഈവര്‍ഷം അവസാനം പുറത്തിറക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പദ്ധതി വൈകുകയായിരുന്നു. ഈവാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരിവില 10 ശതമാനമാണ് ഇടിഞ്ഞത്.

 

മൊബൈല്‍ കമ്പനി DeNAയുമായി ചേര്‍ന്നാണ് ഗെയിം പുറത്തിറക്കുന്നത്. 2017ഓടെ അഞ്ച് ഗെയിമുകള്‍ പുറത്തിറക്കുമെന്ന് നിന്‍െറന്‍ഡോ പ്രസിഡന്‍റ് തത്സുമി കിമിഷിമ പറഞ്ഞു. സൗജന്യ ഗെയിമായ മിറ്റോമോയില്‍ അവതാറുകള്‍ രൂപപ്പെടുത്താനും മറ്റ് കളിക്കാരുമായി സംവദിക്കാനും കഴിയും. 1889ലാണ് നിന്‍െറന്‍ഡോ കമ്പനി സ്ഥാപിതമാകുന്നത്. എക്സ്ബോക്സ് പോലെ ഗെയിം കണ്‍സോളുകളും നിന്‍െറന്‍ഡോയ്ക്കുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.