ഐപാഡ് മിനി 4 ഇന്ത്യയില്‍, വില 28,900 രൂപ മുതല്‍

ഐഫോണ്‍ 6 എസിനും ഐഫോണ്‍ 6 എസ് പ്ളസിനും പിന്നാലെ ആപ്പിള്‍ ഐപാഡ് മിനി ഫോറും ഇന്ത്യയിലേക്ക്. സെപ്റ്റംബറില്‍ കാലിഫോര്‍ണിയയില്‍ പുറത്തിറക്കിയ ഐപാഡ് മിനി 4 നിലവില്‍ infibeam.comല്‍ മാത്രമാണ് ലഭിക്കുക. താമസിയാതെ ആപ്പിളിന്‍െറ ഒൗദ്യോഗിക സ്റ്റോറുകളിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രോമ സ്റ്റോറുകളുമായി ചേര്‍ന്ന് ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ സ്ഥാപിതമാകുന്നതോടെ അവിടെയും വാങ്ങാന്‍ കിട്ടും.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഐപാഡ് മിനി 3യുടെ വിലയോട് സമാനമാണ് ഫോറിന്‍െറയും വില. മുന്‍ഗാമിയെപോലെ 2048x1536 പിക്സല്‍ 7.9 ഇഞ്ച് റെറ്റിന ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 326 പിക്സല്‍ വ്യക്തത, ഐഒഎസ് 9 ആണ് ഒ.എസ്, 64 ബിറ്റ് 1.5 ജിഗാഹെര്‍ട്സ് ഇരട്ടകോര്‍ ആപ്പിള്‍ എ8 പ്രോസസര്‍, എം8 മോഷന്‍ സഹ പ്രോസസര്‍, രണ്ട് ജി.ബി റാം, ടച്ച് ഐഡി വിരലടയാള സെന്‍സര്‍, ഫോര്‍ജി എല്‍ടിഇ പിന്തുണ, എട്ട് മെഗാപിക്സല്‍ 1080 പി പിന്‍കാമറ, 1.2 മെഗാപിക്സല്‍ എച്ച്.ഡി മുന്‍കാമറ, പത്ത് മണിക്കൂര്‍ നില്‍ക്കുന്ന 5124 എം.എ.എച്ച് ബാറ്ററി, വൈ ഫൈ മാത്രമുള്ളതിന് 299 ഗ്രാമും സിമ്മിടാവുന്നതിന് 304 ഗ്രാമും ഭാരം എന്നിവയാണ് വിശേഷങ്ങള്‍.

വിവിധ മോഡലുകളുടെ വില:

 iPad mini 4 WiFi 16GB – Rs. 28,900
 iPad mini 4 WiFi 64GB – Rs. 35,900
 iPad mini 4 WiFi 128GB – Rs. 42,900
 iPad mini 4 WiFi + Cellular 16GB – Rs. 38,900
 iPad mini 4 WiFi + Cellular 64GB – Rs. 45,900
 iPad mini 4 WiFi + Cellular 128GB –  Rs. 52,900 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.