ക്യു ഫൗണ്ടര്‍ സ്മാര്‍ട്ട് വാച്ചുമായി ഫോസില്‍

വെറും വാച്ചിറക്കി പിടിച്ചുനില്‍ക്കാനാവില്ളെന്ന് ഫോസിലിനും മനസിലായി. സാദാ വാച്ചിനേക്കാള്‍ വില്‍പന സ്മാര്‍ട്ട്വാച്ചിനല്ളേ? അതുകൊണ്ട് ക്യു ഫൗണ്ടര്‍ (Fossil Q Founder) എന്ന സ്മാര്‍ട്ട്വാച്ചുമായാണ് ഫോസിലിന്‍െറ രംഗപ്രവേശം. മോട്ടറോളയുടെ മോട്ടോ 360 സ്മാര്‍ട്ട്വാച്ചിന്‍െറ വട്ട ഡയലാണ്. പക്ഷെ അമേരിക്കന്‍ മുന്‍നിര വാച്ച് നിര്‍മാതാക്കളായ ഫോസിലിന്‍െറ കൈത്തഴക്കവും ജനപ്രീതിയുമാണ് പിന്‍ബലം. 295 ഡോളര്‍ വിലയുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ ചെയിനുള്ളത്, 275 ഡോളര്‍ വിലയുള്ള ബ്രൗണ്‍ ലതര്‍ സ്ട്രാപ്പുള്ളത് എന്നിങ്ങനെ രണ്ട് മോഡലുകളുണ്ട്. ആന്‍ഡ്രോയിഡ് 4.4 മുതലും, ഐഒഎസ് 8.2 അല്ളെങ്കില്‍ ഐഫോണ്‍ 5 മുതലുള്ള ഉപകരണങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ബ്ളൂടൂത്ത് 4.2 ലോ എനര്‍ജി കണക്ടിവിറ്റി, ഇന്‍റല്‍ ആറ്റം അള്‍ട്രാ ലോ പവര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് വെയര്‍ ഓപറേറ്റിങ് സിസ്റ്റം, 360 x 326 പിക്സല്‍ ഒന്നര ഇഞ്ച് സര്‍ക്കിള്‍ എല്‍ടിപിഎസ് എല്‍സിഡി  ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 240 പിക്സല്‍ വ്യക്തത, 46 എം.എം കേസ് വലിപ്പം, ഒരു ജി.ബി റാം, നാല് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, 400 എം.എ.എച്ച് ബാറ്ററി, 72 ഗ്രാം ഭാരം, വൈ ഫൈ എന്നിവയാണ് വിശേഷങ്ങള്‍. ഗൂഗിള്‍ സ്റ്റോറിലും ഫോസില്‍ വെബ്സൈറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്മാര്‍ട്ട്ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ സ്വീകരിക്കുക, ഇഷ്ടപ്പെട്ട ആപ്പുകളുമായി കണക്ടഡായിരിക്കുക എന്നിവക്ക് സഹായിക്കും.  ഇഷ്ടമുള്ള തരത്തില്‍ വാച്ച് ഫേസ് ക്രമീകരിക്കാനും കഴിയും. ഒരു മീറ്റര്‍ ആഴത്തില്‍ വെള്ളത്തില്‍ വരെ വീണാലും കുഴപ്പമില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.