പറഞ്ഞതുപോലെ ചൈനീസ് കമ്പനി ഷിയോമി റെഡ്മീ നോട്ട് 3 ഫാബ്ലറ്റ് ബീജിങ്ങില്‍ പുറത്തിറക്കി. 9,500 രൂപയുടെ രണ്ട് ജി.ബി റാമും 16 ജിബി ഇന്‍േറണല്‍ മെമ്മറിയുള്ളത്, 11,500 രൂപയുടെ മൂന്ന് ജി.ബി റാമും32 ജി.ബി ഇന്‍േറണല്‍ മെമ്മറിയുള്ളത് എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ ചൈനയില്‍ ലഭിക്കും. ഇന്ത്യയിലെ ലഭ്യതയോ വിലയോ അറിവായിട്ടില്ല. 1080x1920  പിക്സല്‍ അഞ്ചര ഇഞ്ച് ഡിസ്പ്ളേ, 8.65 എം.എം കനം, 164 ഗ്രാം ഭാരം, എംഐയുഐ 7 ഒ.എസ്, വിരലടയാള സ്കാനര്‍, പൂര്‍ണ ലോഹ ശരീരം, ഒരു മണിക്കൂറില്‍ പകുതി ചാര്‍ജാവുന്ന 4000 എംഎഎച്ച് ബാറ്ററി, 64 ബിറ്റ് എട്ടുകോര്‍ മീഡിയടെക് ഹെലിയോ എക്സ് 10 പ്രോസസര്‍, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഗോള്‍ഡ്, സില്‍വര്‍, ഗ്രേ നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.