മേറ്റ് 8 ഫാബ്ലറ്റുമായി ഹ്വാവേ

ഫാബ്ലറ്റായ മേറ്റ് 7ന്‍െറ പിന്‍ഗാമിയുമായി ചൈനീസ് കമ്പനി ഹ്വാവേ. ഹ്വാവേ മേറ്റ് 8 ആണ് ഈ പുതുമുഖം. നിലവില്‍ ചൈനയില്‍ മാത്രമാണ് ലഭിക്കുക. 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയും മൂന്ന് ജി.ബി റാമും, 64 ജി.ബി ഇന്‍േറണല്‍ മെമ്മറിയും നാല് ജി.ബി സ്റ്റോറേജും എന്നിങ്ങനെ രണ്ട് മോഡലുകളുണ്ട്. ഇരട്ട സിം, ആന്‍ഡ്രോയിഡ് 6.0 മാഷമാലോ അടിസ്ഥാനമായ ഇമോഷന്‍ യൂസര്‍ ഇന്‍റര്‍ഫേസ്, രണ്ടാമത്തെ സിം കാര്‍ഡ് സ്ളോട്ടില്‍ മെമ്മറി കാര്‍ഡിടാവുന്ന ഹൈബ്രിഡ് സിം സ്ളോട്ട് സൗകര്യം, 1080x1920 പിക്സല്‍ ആറ് ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 367.2 പിക്സല്‍ വ്യക്തത, നാലുകോര്‍ 2.4 ജിഗാഹെര്‍ട്സും നാലുകോര്‍ 1.8 ജിഗാഹെര്‍ട്സുമുള്ള എട്ടുകോര്‍ പ്രോസസര്‍, മാലി T880MP4  ഗ്രാഫിക്സ്, 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 4000 എംഎഎച്ച് ബാറ്ററി, വൈ ഫൈ, ബ്ളൂടൂത്ത്, ഫോര്‍ജി, എന്‍എഫ്സി, പിന്‍കാമറക്ക് താഴെ വിരലടയാള സ്കാനര്‍, ഗോള്‍ഡ്, സില്‍വര്‍, ഗ്രേ, ബ്രൗണ്‍ നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.