ഐ.എസ്.എല്ലില്‍ പന്തുതട്ടാന്‍ ഇബ്രാഹിമോവിച്

ന്യൂഡല്‍ഹി: ഈ സീസണ്‍ അവസാനത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്തു തട്ടുമോ? അതിനായി കഴിയുന്നതും ശ്രമിക്കുമെന്ന അവകാശവാദവുമായി ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍ ജിയാന്‍ലൂക സാംബ്രോട്ട. പുതിയ സീസണില്‍ ഫ്രഞ്ച് ക്ളബായ പി.എസ്.ജിയില്‍നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കത്തെിയ താരത്തിന്‍െറ കരാര്‍ ഐ.എസ്.എല്‍ സീസണ്‍ കഴിയുന്നതോടെ  അവസാനിക്കും. 35 വയസ്സ് പിന്നിട്ട ഇബ്രയെ യുനൈറ്റഡ് നിലനിര്‍ത്തിയേക്കില്ളെന്നാണ് സൂചന.

ഇന്ത്യ ഭാവിയില്‍ അന്താരാഷ്ട്ര ഫുട്ബാളിന്‍െറ കേന്ദ്രമായി മാറും. നിര്‍ബന്ധിച്ചാല്‍ ഇബ്ര ഇന്ത്യയില്‍ കളിച്ച് കരിയര്‍ അവസാനിപ്പിക്കുമെന്നാണ് എന്‍െറ വിശ്വാസം. അതിനായി കഴിവിന്‍െറ പരമാവധി ശ്രമിക്കും. എന്‍െറ കരിയറിന്‍െറ അവസാനത്ത് ഡല്‍ഹിക്കായി കളിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അടുത്ത ദശകത്തിനുള്ളില്‍ പ്രധാന അഞ്ച് ഫുട്ബാള്‍ ലീഗുകളില്‍ ഒന്ന് ഐ.എസ്.എല്ലായിരിക്കും -ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സാംബ്രോട്ട പറഞ്ഞു.

ഏറക്കാലം യുവന്‍റസ്, എ.സി മിലാന്‍ ടീമുകള്‍ക്കുവേണ്ടി ഒരുമിച്ച് പന്തുതട്ടിയവരാണ് സാംബ്രോട്ടയും ഇബ്രാഹിമോവിചും. നേരത്തേ ബ്രസീലിന്‍െറ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനെയും ഡല്‍ഹി ഡൈനാമോസ് ഇന്ത്യയിലത്തെിച്ചിരുന്നു.

Tags:    
News Summary - Zlatan Ibrahimovic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.