Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത റൗണ്ട്: ഇന്ത്യ x ഖത്തർ മത്സരം ഭുവനേശ്വറിൽ
ന്യൂഡൽഹി: ഇന്ത്യയും ഖത്തറും തമ്മിലെ ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേ ഡിയം വേദിയാകും. മാർച്ച് 26നാണ് ഗ്രൂപ് ‘ഇ’യിലെ രണ്ടാം പാദ മത്സരം നടക്കുക. ദേശീയ കോച്ച് ഐകർ സ്റ്റിമാകിെൻറ കൂടി താൽപര്യം പരിഗണിച്ചാണ് കൊച്ചി, കൊൽക്കത്ത, ബംഗളൂരു, അഹ്മദാബാദ് എന്നീ വേദികളെ പിന്തള്ളി കലിംഗയെ തെരഞ്ഞെടുത്തത്.
ഐ.എസ്.എല്ലിൽ ഒഡീഷ എഫ്.സിയുടെ ഹോംഗ്രൗണ്ടായ കലിംഗയുടെ നിലവാരത്തെ വിമർശിച്ച് നിരവധി ടീമുകൾ രംഗത്തെത്തിയിരുന്നു. സെപ്റ്റംബറിൽ നടന്ന ആദ്യ പാദത്തിൽ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യ ഞെട്ടിച്ചിരുന്നു. ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ച ഇന്ത്യ മൂന്ന് മത്സരങ്ങൾ ശേഷിക്കെ മൂന്നാം സ്ഥാനത്തെത്തി എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടാനാണ് ലക്ഷ്യമിടുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.