Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത മത്സരം: അമേരിക്ക, മെക്സിേകാ, ആസ്േട്രലിയ ടീമുകൾക്ക് ജയം
ന്യൂയോർക്: കോൺകകാഫ് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അമേരിക്ക, മെക്സികോ ടീമുകൾ ജയത്തോടെ മുന്നേറിയപ്പോൾ കോസ്റ്ററീക-പാനമ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അമേരിക്ക ട്രിനിഡാഡ് -ടുബേഗോയെ 2-0ത്തിനാണ് തോൽപിച്ചത്. ക്രിസ്റ്റ്യൻ പുലിസിച്ച് (52, 62) നേടിയ രണ്ടു ഗോളിലാണ് അമേരിക്കയുടെ ജയം. മെക്സികോ ഹോണ്ടുറസിനെ 3-0ത്തിന് തോൽപിച്ചു. 34, 63, 66 മിനിറ്റുകളിലാണ് മെക്സികോയുടെ ഗോളുകൾ.
അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ കോൺകകാഫിൽ 13 പോയൻറുമായി മെക്സികോയാണ് ഒന്നാമത്. കോസ്റ്ററീക രണ്ടും (എട്ടു പോയൻറ്) അമേരിക്ക മൂന്നും (ഏഴു പോയൻറ്) സ്ഥാനത്താണ്. ഏഷ്യ ഗ്രൂപ് ‘ബി’ മത്സരത്തിൽ ആസ്ട്രേലിയ, സൗദി അറേബ്യയെ 3-2ന് തോൽപിച്ചു. ഇതോടെ ഗ്രൂപ് ‘ബി’യിൽ ജപ്പാൻ, സൗദി അറേബ്യ, ആസ്േട്രലിയ ടീമുകൾക്ക് 16 പോയൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.