Posted On
date_range Updated On
date_range സർവകലാശാല ഫുട്ബാൾ: എം.ജി പുറത്ത്
കോഴിക്കോട്: ദക്ഷിണ മേഖല അന്തർ സർവകലാശാല പുരുഷ ഫുട്ബാളിൽ കോട്ടയം എം.ജി സർവകലാശാല ആദ്യ റൗണ്ടിൽ പുറത്ത്. ദേവഗിരി സെൻറ് ജോസഫ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹിന്ദുസ്ഥാൻ സർവകലാശാല 1-0ത്തിനാണ് എം.ജിയെ തോൽപിച്ചത്. കൃഷ്ണ സർവകലാശാലയെ 2-0ത്തിന് കീഴടക്കിയ കുസാറ്റ് മൂന്നാം റൗണ്ടിലേക്ക് കുതിച്ചു. ഫാറൂഖ് കോളജ് മൈതാനത്ത് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ അഫ്താബ് റിഷിനും ഷബിൻ കരുവത്തുമാണ് കൊച്ചിൻ യൂനിവേഴ്സിറ്റിക്കായി വല കുലുക്കിയത്. കേരള ആരോഗ്യ സർവകലാശാല പെനാൽറ്റി ഷൂട്ടൗട്ടിൽ കർണാടക കേന്ദ്ര സർവകലാശാലയെ കീഴടക്കി (6--4 ) രണ്ടാം റൗണ്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.