Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പിൽ ഗോൾ നേടിയ ജീക്സൺ കേരള ബ്ലാസ്റ്റേഴ്സിൽ
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ഏക ഗോൾ നേടിയ ജീക്സൺ സിങ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തി. ഇന്ത്യൻ ആരോസിൽനിന്ന് കഴിഞ്ഞ സീസണിൽ വായ്പ അടിസ്ഥാനത്തിൽ വാങ്ങിയ മിനർവ പഞ്ചാബിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലെത്തിച്ചത്.
എന്നാൽ, െഎ ലീഗ് ആരംഭിച്ചാൽ ഇന്ത്യൻ ആരോസിന് താരത്തെ കൈമാറണമെന്ന് വ്യവസ്ഥയുണ്ട്. അണ്ടർ 17 ലോകകപ്പിൽ കൊളംബിയക്കെതിരെയായിരുന്നു ഇന്ത്യൻ താരം ഹെഡറിൽ ഏക ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.