ക്രൊയേഷ്യയെ ഗോളിൽ മുക്കി സ്പെയിന് (6-0)
എല്‍ഷേ: ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ ഗോളിൽ മുക്കി സ്പെയിന്. യുവേഫ നേഷന്‍സ് കപ്പ് ലീഗിൽ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയെ സ്പാനിഷ് പട തോൽപിച്ചു വിട്ടത്. മോഡ്രിച്ചും റാകിറ്റിച്ചും പെരിസിച്ചും അടങ്ങിയ ക്രൊയേഷ്യക്കെതിരായ വിജയം സ്പെയിനിൻറെ സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൊന്നാണ്.
ലോകകപ്പ് ഫൈനലിസ്റ്റുകളെന്ന പെരുമായുമായെത്തിയ ക്രൊയേഷ്യക്കെതിരെ സൗള്‍ നിഗ്വസ് (24), മാര്‍ക്കോ അസെന്‍സിയോ(33), ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്(57), എസ്കോ (70) എന്നിവരാണ് സ്പെയിനിനായി വല കുലുക്കിയത്. ഇതിനിടെ ഒരു സെല്‍ഫ് ഗോളും ക്രോയേഷ്യൻ വലയിൽ വീണു.
മത്സരത്തിൽ സ്പെയിന് ആധിപത്യം പുലര്‍ത്തി. പുതിയ പരിശീലകന് ലൂയിസ് എന്‍ റിക്വെയുടെ കീഴില്‍ സ്പെയിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ സ്പെയിന് ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.