Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ: യുനൈറ്റഡിന് പി.എസ്.ജി വെല്ലുവിളി, ലിവർപൂളിന് ബയേൺ
ന്യോൺ (സ്വിറ്റ്സർലൻഡ്): യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുനൈ റ്റഡിന് എതിരാളി ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി. നിലവിലെ റണ്ണറപ്പായ ലിവർപൂളും മ ുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും തമ്മിലാണ് മറ്റൊരു ശ്രദ്ധേയ പോരാട്ടം.
നിലവി ലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് ഡച്ച് ക്ലബ് അയാക്സും ബാഴ്സലോണക്ക് ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ല്യോൺസും. ഇംഗ്ലണ്ടിൽ തപ്പിത്തടയുന്ന യുനൈറ്റഡിനും കോച്ച് മൗറീന്യോക്കും നെയ്മറും കെയ്ലിയൻ എംബാപ്പെയും നയിക്കുന്ന പി.എസ്.ജിയുമായുള്ള പോരാട്ടം വലിയ തലവേദനയാവും.
അതേസമയം, 2014,2016 സീസണുകളിലെ റണ്ണറപ്പായ അത്ലറ്റികോ മഡ്രിഡിന്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവൻറസാണ് എതിരാളി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ ഒന്നുംരണ്ടും സ്ഥാനക്കാരാണ് പ്രീക്വാർട്ടറിലേക്ക് യോഗ്യതനേടിയത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാവും നോക്കൗട്ടിലെ ആദ്യ പാദത്തിന് ആതിഥേയരാവുക. ഒന്നാം പാദം ഫെബ്രുവരി 12/13, 19/20 തീയതികളിലും രണ്ടാംപാദം മാർച്ച് 5/6, 12/13 തീയതികളിലും നടക്കും.

പ്രീക്വാർട്ടർ ലൈനപ്പ്
ഷാൾകെ Vs മാഞ്ചസ്റ്റർ സിറ്റി
അത്ലറ്റികോ മഡ്രിഡ് Vs യുവൻറസ്
മാഞ്ചസ്റ്റർ യുനൈറ്റഡ് Vs പി.എസ്.ജി
ടോട്ടൻഹാം Vs ബൊറൂസിയ ഡോർട്മുണ്ട്
ഒളിമ്പിക് ല്യോൺ Vs ബാഴ്സലോണ
എ.എസ് റോമ vs എഫ്.സി പോർേട്ടാ
അയാക്സ് Vs റയൽ മഡ്രിഡ്
ലിവർപൂൾ vs ബയേൺ മ്യൂണിക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.