ന്യൂഡൽഹി: കൗമാര കായിക മാമാങ്കത്തിലേക്ക് ആവേശം നിറച്ച് ടീമുകൾ എത്തിത്തുടങ്ങി. ഗ്രൂപ് എയിൽ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടി കൊളംബിയയാണ് ആദ്യം ലാൻഡ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് ന്യൂഡൽഹി വിമാനത്താവളത്തിലാണ് കൊളംബിയൻ ടീമെത്തിയത്. രണ്ടാമത്തെ ടീമായി ന്യൂസിലൻഡ് താരങ്ങൾ ഇന്നെത്തും. ആത്മവിശ്വാസത്തോടെയാണ് തെൻറ കുട്ടികൾ ഇന്ത്യയിലെത്തിയിരിക്കുന്നതെന്ന് െകാളംബിയൻ പരിശീലകൻ ഒർലാൻഡോ റെസ്ട്രെപോ പറഞ്ഞു. തങ്ങളുടെ ഗ്രൂപ്പിൽ ഘാനയും അമേരിക്കയുമാണ് ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. ഇന്ത്യയുടേത് ചിട്ടയായ പരിശീലനം നടത്തുന്ന ടീമാണെങ്കിലും സാേങ്കതിക മികവില്ലാത്തത് അവർക്ക് തിരിച്ചടിയാകുമെന്നും ഒർലാൻഡോ പറഞ്ഞു.
ഗുരുഗ്രാമിലെ കോൺഷ്യൻറ് ഫുട്ബാൾ സ്കൂളിലായിരിക്കും കൊളംബിയൻ ടീം പരിശീലനം നടത്തുക. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ കൊളംബിയക്ക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. ദക്ഷിണ അമേരിക്കൻ യോഗ്യത റൗണ്ടിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് കൊളംബിയ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ഇന്ത്യയിലെത്തിയ ശേഷമാണ് അവർ 21 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീമുകൾ എത്താൻ തുടങ്ങിയതോടെ ടൂർണമെൻറ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു. ഗ്രൂപ് എയിൽ ഇന്ത്യ, അമേരിക്ക, ഘാന എന്നീ ടീമുകൾക്കൊപ്പമാണ് കൊളംബിയ കളിക്കാനിറങ്ങുന്നത്. രണ്ട് മത്സരങ്ങൾ ന്യൂഡൽഹിയിലും ഒരു മത്സരം നവി മുംബൈയിലുമാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.