ഫിഫ അണ്ടർ 17 ലോകകപ്പ്​: കലൂർ സ്​റ്റേഡിയം അന്താരാഷ്​ട്ര നിലവാരത്തിലേക്കുയർത്തും  -മുഖ്യമന്ത്രി 

തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹർലാൽ നെഹ്​റു സ്​റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്​ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്​റ്റേഡിയത്തിെൻറയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവൃത്തികൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രൗണ്ടുകളുടെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത ഉദ്യോഗസ്​ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


േഗ്രറ്റർ കൊച്ചിൻ ​െഡവലപ്മെൻറ്​ അതോറിറ്റിയാണ് നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണ ഏജൻസി. 2016ൽ നെഹ്റു സ്​റ്റേഡിയത്തിലെ പ്രവൃത്തികൾക്ക്​  36.11 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2016-^17 ബജറ്റിൽ 12.44 കോടി സംസ്ഥാന സർക്കാറും 12.44 കോടി കേന്ദ്രസർക്കാറും അനുവദിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് ഒന്നേമുക്കാൽ കോടി ചെലവിലും മഹാരാജാസ് കോളജ് ഗ്രൗണ്ട് രണ്ടരക്കോടി ചെലവിലും നവീകരിക്കും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ലോകകപ്പ് നടത്തിപ്പിനുള്ള സംഘാടകസമിതി രൂപവത്​കരണം ഏപ്രിലിൽ നടത്താനും മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യവസായ^കായികമന്ത്രി എ.സി. മൊയ്തീൻ, സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ ടി.പി. ദാസൻ, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, നഗരവികസന വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
 

Tags:    
News Summary - u17 world cup india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.