Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ്: നാലുഗോളിൽ ടോട്ടൻഹാം
ലണ്ടൻ: തുടർച്ചയായ ഏഴുകളികളിൽ ജയവുമായി ടോട്ടൻഹാം ഹോട്ട്സ്പർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്നേറ്റം തുടരുന്നു. എ.എഫ്.സി ബോൺമൗത്തിനെ 4^0ന് തോൽപിച്ചാണ് മൗറീഷ്യോ പൊച്ചട്ടിനോയും സംഘവും കുതിപ്പ് തുടർന്നത്. ക്ലബിെൻറ 50 വർഷത്തെ ചരിത്രത്തിനിടക്ക് ഇതാദ്യമായാണ് വ്യത്യസ്ഥ ലീഗ് മത്സരങ്ങളിൽ ഏഴുകളികളിൽ വിജയവുമായി കുതിപ്പ് തുടരുന്നത്. 1967ലാണ് ക്ലബ് തുടർച്ചയായ ഏഴുമത്സരങ്ങളിൽ ഇതിനുമുമ്പ് വിജയിക്കുന്നത്. ബോൺമൗത്തിനെതിരായ മത്സരത്തോടെ 32 മത്സരങ്ങളിൽ ടോട്ടൻഹാം 71 പോയൻറുമായി ചെൽസിയുമായുള്ള പോയൻറുവ്യത്യാസം നാലാക്കികുറച്ചു. ഒരുകളി കുറവ് കളിച്ച ചെൽസിക്ക് 75 പോയൻറാണ് നിലവിൽ. ടോട്ടൻഹാമിനായി മോസ ഡെംബാലെ(16), ഹോങ് മിൻ സൺ(19), ഹാരികെയ്ൻ(48), വിൻസെൻറ് ജാൻസൻ(90) എന്നിവരാണ് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.