Posted On
date_range Updated On
date_range ആറടിച്ച് ടോട്ടൻഹാം
ലണ്ടൻ: സൗത്ത് കൊറിയൻ താരം ഹോങ് മിൻ സൺ ഹാട്രിക് പ്രകടനത്തോടെ തിളങ്ങിയപ്പോൾ ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷൻ ക്ലബായ മിൽവാളിനെതിരെ ടോട്ടൻഹാം ഹോട്സ്പറിന് എതിരില്ലാത്ത ആറു ഗോൾ ജയം. മിൽവാളിനെ നിലംതൊടാനനുവദിക്കാതെ നിറഞ്ഞാടിയ േടാട്ടൻഹാമിനായി സണ്ണിന് പുറമെ ക്രിസ് എറിക്സൺ, ഡിലെ അലി, വിൻസെൻറ് ജാൻസൻ എന്നിവർ ഒാരോ ഗോളും നേടി. 2012നുശേഷം ആദ്യമായാണ് ടോട്ടൻഹാം എഫ്.എ കപ്പിെൻറ സെമിയിൽ ഇടംനേടുന്നത്. സൂപ്പർതാരം ഹാരി കെയ്ൻ പരിക്കുപറ്റി 10ാം മിനിറ്റിൽതന്നെ പുറത്തുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.