Posted On
date_range Updated On
date_range വംശീയാധിക്ഷേപം നടത്തുന്നവർക്ക് ചുട്ടമറുപടിയുമായി റൊണാള്‍ഡോ
ഇൻറര്‍ മിലാന്‍ ആരാധകരുടെ വംശീയാധിക്ഷേപത്തിനിരയായ നപ്പോളി താരം കാലിഡോ കൗലിബാലിക്ക് പിന്തുണ പ്രഖ്യാപിച്ച് ക ്രിസ്റ്റ്യാനോ റൊണാള്‍ഡോ. കൗലിബാലിക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് റോണോ നിലപാട് വ്യക്തമാക്കിയത്.
ഫുട്ബോളില്‍ വംശീയാധിക്ഷേപത്തിനു ഒരു സ്ഥാനവുമില്ലെന്ന് റൊണാൾഡോ കുറിച്ചു. “പരസ്പര ബഹുമാനമാണ് കാല്‍പന്തുകളിയുടെ മുഖമുദ്ര. എല്ലാതരത്തിലുമുള്ള വിവേചനത്തിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുക.” റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടന്ന സീരി എ മാച്ചിലാണ് സംഭവം. കുരങ്ങു ശബ്ദദമുണ്ടാക്കിയാണ് ഇന്റര്‍ മിലാന്‍ ആരാധകര്‍ കൗലിബാലിയെ അധിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.