Posted On
date_range Updated On
date_range ബാഴ്സലോണ ജഴ്സിയില്‍ റൊണാള്‍ഡീന്യോ വീണ്ടും
ബാഴ്സലോണ: ഒമ്പതുവര്‍ഷം മുമ്പ് അഴിച്ചുവെച്ച ബാഴ്സലോണ ജഴ്സിയില്‍ റൊണാള്‍ഡീന്യോ വീണ്ടും. 2003 മുതല്‍ 2008 വരെ അഞ്ചു വര്‍ഷം കറ്റാലന്മാരുടെ സൂപ്പര്‍താരമായി പന്തുതട്ടിയ ബ്രസീല്‍ താരം ലാ ലിഗ ടീമിന്‍െറ അംബാസഡറായി സ്പാനിഷ് മണ്ണില്‍ മടങ്ങിയത്തെുന്നു. കഴിഞ്ഞദിവസം ബാഴ്സലോണയിലത്തെിയ റൊണാള്‍ഡീന്യോ പുതിയ ദൗത്യമേറ്റെടുത്തു. രണ്ടാംവരവില്‍ സന്തോഷം പ്രകടിപ്പിച്ച താരം ബാഴ്സലോണയെ പോലൊരു ക്ളബിന്‍െറ അംബാസഡര്‍ പദവിയിലിരിക്കുകയെന്നത് ചുരുങ്ങിയ ആളുകള്‍ക്കുമാത്രം ലഭിക്കുന്ന ഭാഗ്യമാണെന്ന് വിശേഷിപ്പിച്ചു. കോച്ച് ലൂയി എന്‍റിക്വെും റൊണാള്‍ഡീന്യോയെ സ്വാഗതം ചെയ്തു. അഞ്ചുവര്‍ഷത്തിനിടെ 207 മത്സരങ്ങളില്‍ ബാഴ്സലോണയുടെ ബൂട്ടണിഞ്ഞ റൊണാള്‍ഡീന്യോ രണ്ട് ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗിലും ബാഴ്സയെ ജേതാക്കളാക്കി. ഇതിനിടെ രണ്ടുതവണ ലോക ഫുട്ബാളര്‍ പട്ടവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.