Posted On
date_range Updated On
date_range തിരിച്ചടിയിൽ പതറാതെ ബാഴ്സ; ലാ ലിഗയിൽ സൂപ്പർജയം
മഡ്രിഡ്: തിരിച്ചടിയിൽ പതറാതെ തിരിച്ചുവന്ന് ബാഴ്സലോണ. സ്പാനിഷ് ലാ ലിഗയിൽ റയൽ സൊസീഡാഡിനെതിരെ രണ്ടു ഗോളുകൾക്ക് പിറകിലായ ശേഷം നാലു ഗോൾ തിരിച്ചടിച്ചാണ് ഏണസ്റ്റോ വെൽവെർഡെയുടെ ടീം ജയം സ്വന്തമാക്കിയത്. രണ്ടു ഗോൾ നേടിയ ലൂയിസ് സുവാരസാണ് ബാഴ്സയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത്.
11ാം മിനിറ്റിൽ വില്യൻ ജോസിെൻറയും 34ാം മിനിറ്റിൽ യുവാൻമിയുടെയും േഗാളുകളിൽ സൊസീഡാഡ് രണ്ട് ഗോൾ മുൻതൂക്കം നേടിയപ്പോൾ അട്ടിമറി മണത്തിരുന്നു. എന്നാൽ, ഇടവേളക്ക് മുമ്പുതന്നെ പൗളീന്യോയുടെ (39) ഗോളിൽ തിരിച്ചടി തുടങ്ങിയ ബാഴ്സക്കായി 50, 71 മിനിറ്റുകളിൽ സുവാരസ് വെടിപൊട്ടിച്ചതിനു പിന്നാലെ 85ാം മിനിറ്റിൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളുമെത്തിയതോടെ ജയം ഉറപ്പായി. 23 കളികളിൽ 51 പോയൻറുള്ള ബാഴ്സ രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡിനെക്കാൾ (42) ഒമ്പത് പോയൻറ് മുന്നിലാണ്. മൂന്നാമതുള്ള വലൻസിയക്കും (40) പിറകിലാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് (32).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.