മുന്നേറ്റം ശക്​തമാക്കാൻ ഹസാർഡിനെ റാഞ്ചി റയൽ

മാഡ്രിഡ്​: ബെല്‍ജിയത്തിൻെറ സൂപ്പർതാരം ഈഡന്‍ ഹസാര്‍ഡിനെ സ്വന്തമാക്കി സ്​പാനിഷ്​ ലീഗ്​ വമ്പൻമാരായ റയല്‍ മാഡ് രിഡ്​. 150 മില്യൺ യൂറോയിലധികം നല്‍കിയാണ്​ ചെല്‍സിയിലായിരുന്ന​ ഹസാര്‍ഡിനെ റയല്‍ സ്വന്തമാക്കിയത്. റയലിൻെറ കുന്തമുനയായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതോടെ മുന്നേറ്റ നിരയില്‍ ഹസാര്‍ഡ് എത്തുമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ വാര്‍ത്തകൾ പരന്നിരുന്നു.

പരിശീലകനായി സിദാന്‍ തിരിച്ചെത്തിയതോടെയാണ്​ ഹസാർഡിന്​ വേണ്ടിയുള്ള നീക്കം ശക്തമാക്കിയത്​​. യൂറോപ ലീഗ്‌ ഫൈനൽ വിജയത്തിനുശേഷമായിരുന്നു ചെൽസിയിൽ നിന്നിറങ്ങുന്ന കാര്യം ഹസാർഡ്​ പുറത്തുവിട്ടത്​. 2012ൽ ലില്ലെയിൽനിന്ന്‌ ചെൽസിയിലെത്തിയ ഹസാർഡ്‌ 352 മത്സരങ്ങളില്‍ നിന്നും 110 ഗോളുകളാണ് നേടിയത്. 86 അസിസ്റ്റുകളും താരം സ്വന്തം പേരില്‍ കുറിച്ചു. രണ്ട്​ തവണ പ്രീമിയര്‍ ലീഗ്, രണ്ട്​ യുറോപ്പ, ഒരു തവണ എഫ്.എ കപ്പും നേടിയിട്ടുണ്ട്.

Tags:    
News Summary - Real Madrid sign Chelsea forward for fee that could exceed £150m-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT