കിങ്സ് കപ്പ് ക്വാര്‍ട്ടര്‍: റയലും അത്ലറ്റികോയും ഇന്നിറങ്ങും

മഡ്രിഡ്: കിങ്സ് കപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ശക്തരായ റയല്‍ മഡ്രിഡും അത്ലറ്റികോ മഡ്രിഡും ബുധനാഴ്ച ഇറങ്ങും. അര്‍ജന്‍റീനന്‍ ഫുട്ബാള്‍ പരിശീലകനായ എഡ്വാര്‍ഡോ ബെരിസോയുടെ പരിശീലനമികവില്‍ ഇറങ്ങുന്ന സെല്‍റ്റ ഡി വിഗോയാണ് റയലിന്‍െറ എതിരാളി. ശക്തരായ സെവിയ്യയെ ഇരുപാദങ്ങളിലുമായി 6-3ന് തോല്‍പിച്ചാണ് സിനദിന്‍ സിദാനും സംഘവും ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഐബറാണ് അത്ലറ്റികോ മഡ്രിഡിന്‍െറ എതിരാളി. നേരത്തേ ലാസ് പല്‍മാസിനെ ഇരുപാദങ്ങളിലുമായി 4-3ന് നേരിയ വ്യത്യാസത്തില്‍ തോല്‍പിച്ചാണ് സിമിയോണിയുടെ അത്ലറ്റികോ ക്വാര്‍ട്ടറിലത്തെിയത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ വ്യാഴാഴ്ച ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങും. റയല്‍ സോസീഡാസാണ് എതിരാളി.

 

Tags:    
News Summary - real madrid kings cup quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.