???????????????? ?????? ??????? ???? ??????????????????????? ?????? ?????????????????????

ദാസ്​ മുൻഷിക്ക്​ ഫുട്​ബാൾ ലോകത്തി​െൻറ പ്രണാമം

ന്യൂഡൽഹി: രണ്ടു​ പതിറ്റാണ്ട്​ അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷ​​​െൻറ (എ.​െഎ.എഫ്​.എഫ്​) തലപ്പത്ത്​ നിറഞ്ഞുനിന്ന പ്രിയരഞ്​ജൻ ദാസ്​ മുൻഷിക്ക്​ ഇന്ത്യൻ ഫുട്​ബാൾ ലോകത്തി​​​െൻറ പ്രണാമം. 1989ൽ കെ. സിയാവുദ്ദീ​​​െൻറ പിൻഗാമിയായി ഫെഡറേഷൻ ​അധ്യക്ഷനായ ദാസ്​ മുൻഷി 19 വർഷം ആ സ്​ഥാനത്ത്​ തുടർന്നു. 2008ൽ അസുഖബാധിതനായി കോമയിലാവുന്നതുവരെ അദ്ദേഹം തന്നെയായിരുന്നു ഇന്ത്യൻ ഫുട്​ബാൾ ഭരണരംഗത്തെ അവസാനവാക്ക്​. 

1996ൽ ​േദശീയ ഫുട്​ബാൾ ലീഗിന്​ തുടക്കമിട്ടതായിരുന്നു ദാസ്​ മുൻഷിയുടെ ഭരണകാലത്തെ പ്രധാന നേട്ടം. 2006 ലോകകപ്പിൽ ഒാസ്​ട്രിയ^ക്രൊയേഷ്യ മത്സരത്തി​​​െൻറ മാച്ച്​ കമീഷണറായി നിയോഗിക്കപ്പെട്ട അദ്ദേഹം ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി. ഏറെക്കാലം ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ എക്​സിക്യൂട്ടിവ്​ കമ്മിറ്റി അംഗവുമായിരുന്നു ദാസ്​ മുൻഷി. 

‘‘ഇന്ത്യൻ ഫുട്​ബാളിന്​ ദാസ്​ മുൻഷി നൽകിയ സംഭാവനകൾ അവിസ്​മരണീയമാണ്​. അദ്ദേഹം പാകിയ അടിത്തറയിലാണ്​ ഇന്ന്​ ഇന്ത്യൻ ഫുട്​ബാളി​​​െൻറ വളർച്ച’’ ^എ.​െഎ.എഫ്​.എഫ് വൈസ്​ പ്രസിഡൻറ്​ സുബ്രത ദത്ത പറഞ്ഞു. ഇന്ത്യൻ ഫുട്​ബാളിന് പ്രഫഷനൽ മുഖം നൽകിയ ഭരണാധികാരിയായിരുന്നു ദാസ്​ മുൻഷിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
‘‘രക്​തത്തിൽ ഫുട്​ബാൾ അലിഞ്ഞുചേർന്ന സംഘാടകനായിരുന്നു ദാസ്​ മുൻഷിയെന്ന്​ മുൻ നായകൻ ബൈച്യുങ്​ ബൂട്ടിയ അഭിപ്രായപ്പെട്ടു. ഫുട്​ബാളിനോട്​ അദ്ദേഹത്തിനുള്ള ഇഷ്​ടവും കാണിച്ച ആത്​മാർഥതയും അസൂയാവഹമായിരുന്നുവെന്നും ബൂട്ടിയ പറഞ്ഞു. 

‘‘ദാസ്​ മുൻഷിയുടെ വിയോഗം ഇന്ത്യൻ ഫുട്​ബാളിന്​ വലിയ നഷ്​ടമാണ്​. ദേശീയ ലീഗ്​ കൊണ്ടുവന്നതും മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ സ്വകാര്യ ചാനലുകൾക്ക്​ അനുമതി നൽകിയതും അദ്ദേഹം ഇന്ത്യൻ ഫുട്​ബാളിന്​ നൽകിയ മികച്ച സംഭാവനകളാണ്​’’ -​െഎ.എം. വിജയൻ അനുസ്​മരിച്ചു.
Tags:    
News Summary - Priya Ranjan Dasmunsi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT