Posted On
date_range Updated On
date_range നെയ്മര്‍ @ 50
ബെലോ ഹൊറിസോണ്ടെ: അര്‍ജന്റീനക്കെതിരെ ബ്രസീലിന് വിജയം സമ്മാനിച്ച് നെയ്മറിന് അര്‍ധസെഞ്ച്വറി. മഞ്ഞക്കുപ്പായത്തിലെ 50ാം ഗോളിനായിരുന്നു മിനീറോ സ്റ്റേഡിയം സാക്ഷിയായത്. 2010ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റംകുറിച്ച താരം 74 കളിയിലാണ് 50 ഗോള്‍ നേടുന്നത്. ബ്രസീലിന്‍െറ ഏറ്റവും ഉയര്‍ന്ന ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാമതാണ് നെയ്മര്‍. പെലെ (77 ഗോള്‍), റൊണാള്‍ഡോ (62), റൊമാരിയോ (55) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 48 ഗോള്‍ നേടിയ സീക്കോയെ മറികടന്നാണ് നെയ്മര്‍ നാലാമനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.