Posted On
date_range Updated On
date_range ഷില്ലോങ് ലജോങ്ങിനോട് തോറ്റു; ഒടുവിൽ അടിതെറ്റി നെരോക്ക
ഇംഫാൽ: ഒമ്പതു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച നെരോക്കക്ക് ഒടുവിൽ അടിതെറ്റി. പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് സ്വന്തം തട്ടകത്തിലിറങ്ങിയ നെരോക്കയെ ഷില്ലോങ് ലജോങ്ങാണ് 2-0ന് തോൽപിച്ചത്.
ആദ്യ 20 മിനിറ്റിനിടെ തന്നെ എതിരാളികളുടെ വലയിലേക്ക് ഷില്ലോങ് നിറയൊഴിച്ചിരുന്നു. 12ാം മിനിറ്റിൽ സീഹോ ജെഗ്നെയും, 18ാം മിനിറ്റിൽ െഎവേറിയൻ താരം അബ്േദാലെയ് കോഫിയുമാണ് വമ്പന്മാരെ ഞെട്ടിച്ച് ഗോളാക്കിയത്. തിരിച്ചുവരാൻ നെരോക്ക ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതോടെ, 21 പോയൻറുമായി മിനർക്കുപിറകിൽ നെരോക്ക രണ്ടാം സ്ഥാനത്തുതന്നെയാണ്. സീസണിലെ നെരോക്കയുടെ രണ്ടാം തോൽവിയാണിത്. 17 പോയൻറുമായി ഷില്ലോങ് നാലാം സ്ഥാനത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.