Posted On
date_range Updated On
date_range നെറോക്ക എഫ്.സി 'ഐ' ലീഗിലേക്ക്
കൊൽക്കത്ത: ഐ ലീഗിലേക്ക് ഒരു പുതിയ ടീമും കൂടി. മണിപ്പുരിൽ നിന്നുള്ള നെറോക്ക എഫ്.സിയാണ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരായി ഐ ലീഗിലേക്ക് യോഗ്യത നേടിയത്. ഇതാദ്യമായാണ് മണിപ്പുരിൽ നിന്ന് ഒരു ഫുട്ബോൾ ടീം യോഗ്യത നേടുന്നത്.
നേരത്തെ, നോർത്ത് ഈസ്റ്റ് പ്രതിനിധികളായി ഈ പ്രാവശ്യത്തെ ചാമ്പ്യൻമാരായ ഐസ്വാൾ എഫ്.സിയും ഷിലോങ്ങ് ലജോങ്ങും ചാമ്പ്യൻഷിപ്പിനുണ്ടായിരുന്നു. മുൻ ഇന്ത്യൻ ഇന്‍റർനാഷണലും ഐ.എസ്.എൽ ടീമായ എഫ്.സി പൂണെ സിറ്റിയുടെ സഹ പരിശീലകനുമായ റെനഡി സിങ് ആണ് നെറോക്ക എഫ്.സിയുടെ പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.