ഒസാസുന 1-7 ബാഴ്​സ, ഡിപൊർട്ടിവോ 2- 6 റയൽ മഡ്രിഡ്​; മെസ്സിക്കും റോഡ്രിഗസിനും ഡബിൾ

മഡ്രിഡ്: സ്പെയിനിൽ ഒരുപക്ഷേ, ചാമ്പ്യന്മാരെ നിർണയിക്കുന്നത് ഗോൾ ശരാശരിയായിരിക്കാമെന്ന് നന്നായറിയുന്നവരാണ് ബാഴ്സയും റയലും. രണ്ടാം എൽക്ലാസികോക്കുശേഷം ഇരുവരും ലാലിഗ പോരാട്ടത്തിനിറങ്ങിയപ്പോൾ ബാഴ്സ അടിച്ചുകൂട്ടിയത് ഏഴു ഗോളും റയൽ നിറച്ചത് ആറു ഗോളും. പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒസാസുനെയ ബാഴ്സലോണ 7-1ന് തകർത്തുതരിപ്പണമാക്കിയപ്പോൾ, 16ാം സ്ഥാനക്കാരായ ഡിപൊർട്ടിവോ ലാ കൊറൂണക്കെതിരെ റയൽ വിജയിച്ചുകയറിയത് 6-2നാണ്. 

‘ബി-ബി-സി’ ത്രയങ്ങളുൾപ്പെടെ പ്രധാനതാരങ്ങൾക്ക് വിശ്രമംനൽകി രണ്ടാം നിരയെ കളത്തിലിറക്കിയാണ് സിനദിൻ സിദാെൻറ മഡ്രിഡ് വമ്പന്മാർ ആറുഗോളുകൾ അടിച്ചുകൂട്ടിയത്. അതേസമയം, മൂന്നാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിന് വിയ്യാറയലിനോട് അടിെതറ്റി. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിമിേയാണിയും സംഘവും തോൽക്കുന്നത്. നിർണായകമായ ഏതാനും മത്സരങ്ങൾകൂടിമാത്രം സ്പെയിനിൽ അവശേഷിക്കുേമ്പാൾ റയലും ബാഴ്സയും ബാക്കിയുള്ള മത്സരങ്ങളിൽ സൂക്ഷിച്ചായിരിക്കും കളത്തിലിറങ്ങുന്നത്. ജയത്തോടെ ഇരുവർക്കും 78 പോയൻറ് വീതമാണ്.
 


ഏഴ് ഗോളഴകിൽ ബാഴ്സേലാണ
സാൻറിയാഗോ ബെർണബ്യൂവിൽ ബാഴ്സ ജഴ്സിയിൽ 500 തികച്ച ലയണൽ മെസ്സി ഒസാസുനക്കെതിരെ രണ്ടു ഗോളടിച്ചതിനേക്കാൾ കറ്റാലൻ പടയുടെ ആരാധകർ ചർച്ചചെയ്തത് യാവിയർ മഷറാനോയുടെ ആറാം ഗോളായിരുന്നു. വിജയം ഉറപ്പിച്ച് എതിർ പോസ്റ്റിനരികിൽ വട്ടമിട്ടുപറക്കുന്നതിനിടെ, ഡെന്നിസ് സുവാറസിനെ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിക്കുന്നത്. പെനാൽറ്റി കിക്കെടുക്കാൻ നേരത്തെ നിർദേശിക്കപ്പെട്ടിരുന്ന ഇവാൻ റാക്കിടിച് മുന്നോട്ടുവന്ന് പന്തെടുത്തപ്പോഴാണ് ‘വല്യേട്ടൻ’ െജറാഡ് പിക്വെ ഇടെപടുന്നത്. കിക്ക് മഷറാനോക്ക് നൽകാൻ കറ്റാലൻ പ്രതിരോധത്തിലെ വന്മതിൽ ആവശ്യപ്പെട്ടപ്പോൾ റാക്കിടിച്ചും മറ്റൊന്നും നോക്കിയില്ല. യാെതാരു സമ്മർദവുമില്ലാതെ മഷറാനോ ആദ്യമായി ലഭിച്ച സുവർണാവസരം ഗോളാക്കി. ബുള്ളറ്റ്ഷോട്ട് ബാറിനരികിലൂടെ ഉള്ളിലേക്ക്. 2010 ആസ്റ്റിൽ ബാഴ്സലോണയിലേക്ക് ലിവർപൂളിൽനിന്നെത്തിയ അർജൻറീനൻ താരം ഗോൾ നേടിയത് 319 മത്സരത്തിന് ശേഷം. മത്സരത്തിൽ ലയണൽ മെസ്സി ബാഴ്സ ജഴ്സിയിൽ 501 ഗോൾ കുറിക്കുന്നത് 12ാം മിനിറ്റിലാണ്. എതിരാളികളുടെ റിേട്ടണിങ്ങ് പാസ് പിടിച്ചെടുത്ത് ഒറ്റക്കുള്ള മുന്നേറ്റത്തിലാണ് മെസ്സിയുടെ ആദ്യ േഗാൾ. പിന്നീട് റാകിടിച്ചിെൻറ അസിസ്റ്റിൽ ആന്ദ്രെ ഗോമസ് (30ാം മിനിറ്റ്) ലീഡുയർത്തി. എന്നാൽ, രണ്ടാം പകുതിയുടെ ആദ്യത്തിൽ റോബർേട്ടാ ടോറസ് ഒസാസുനക്കായി ഗോൾ തിരിച്ചടിക്കുേമ്പാൾ ടീം അൽപം ആശ്വസിച്ചെങ്കിലും പിന്നീട് കറ്റാലന്മാരുടെ ഗോൾ പൂരമായിരുന്നു. ആന്ദ്രെ ഗോമസ് (57ാം മിനിറ്റ്), ലയണൽ മെസ്സി (61), പാകോ അൽകെയ്സർ (64, 86) മഷറാനോ (67) എന്നിവർ പട്ടിക പൂർത്തിയാക്കി എതിരാളികളുടെ തട്ടകത്തിൽനിന്നും മടങ്ങി. 


റയലിെൻറ ‘രണ്ടാംനിര’ ജൈത്രയാത്ര
ക്രിസ്റ്റ്യാേനാ റൊണാൾഡോ, ഗാരത് ബെയ്ൽ, കരീം ബെൻസേമ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്, ഡാനിയൽ കവർജൽ തുടങ്ങിയ റയലിെൻറ ഒന്നാം നിരക്കാർക്ക് വിശ്രമംനൽകി സിനദിൻ സിദാൻ ‘ബി’ ടീമിനെ കളത്തിലിറക്കിയപ്പോൾ ആരാധകർക്ക് അൽപം പേടിയുണ്ടായിരുന്നു. ഇനിയുള്ള ഒരു തോൽവി മതിയാവും ബാഴ്സലോണക്ക് ലാലിഗ ചാമ്പ്യന്മാരാവാൻ എന്ന് നന്നായറിഞ്ഞ് കൊണ്ടായിരുന്നു ഇത്. എന്നാൽ, സിദാെൻറ ‘ബി’ ടീം ‘എ’ ടീമിനോളമെത്തുമെന്ന് ഒരിക്കൽകൂടി തെളിയിച്ച മത്സരത്തിൽ ഡിെപാർട്ടിവോ ലാ കൊറൂണയെ തകർത്തുവിട്ടത് 6-2നാണ്. 

ഒമ്പതു മാറ്റങ്ങളുമായി ലാ കൊറൂണയുടെ തട്ടകത്തിലിറങ്ങിയ റയൽ മഡ്രിഡ് 53ാം സെക്കൻഡിൽ തന്നെ ഗോൾ നേടി വരാൻ പോകുന്ന പൂരത്തിെൻറ വരവറിയിച്ചിരുന്നു. ഇസ്േകായുടെ അസിസ്റ്റിൽ അൽവാരോ മൊറാറ്റയായിരുന്നു ആദ്യ ഗോൾ നേടുന്നത്. രണ്ടാം ഗോളിനും അധികം സമയം വേണ്ടിവന്നില്ല. ലൂകാസ് വസ്കസിെൻറ പന്തിൽ ജെയിംസ് റോഡ്രിഗസ് 14ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. എന്നാൽ, 35ാം മിനിറ്റിൽ റയലൊന്ന് പേടിച്ചു. േഫ്ലാറിൻ ആേൻറാൺ ഗോൾമടക്കി ലാ കൊറൂണക്ക് പ്രതീക്ഷ നൽകി. റയൽ മഡ്രിഡ് കൗമാരപ്പട ഒതുങ്ങിയില്ല. ലൂകാസ് വസ്കസ് (44), ഹാമിഷ് റോഡ്രിഗസ് (66),  ഇസ്കോ (77), കസമിറോ (87) എന്നിവരും വലകുലുക്കിയതോടെ എതിർപ്പട തിരിച്ചുവരാനാവാത്ത വിധം തകർന്നിരുന്നു. ഹോസ്ലുവാണ് ലാ കൊറൂണക്കായി രണ്ടാം ആശ്വാസ ഗോൾ നേടിയത്. അതേസമയം, മൂന്നാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിന് വില്ലാറയലിനു മുന്നിൽ അടിതെറ്റി. 82ാം മിനിറ്റിൽ റോബർേട്ടാ സോരിയാനോ നേടിയ ഏകഗോളിലാണ് വില്ലാ റയൽ ശക്തരായ അത്ലറ്റികോ മഡ്രിഡിനെ തകർക്കുന്നത്. ഇതോടെ മൂന്നാം സ്ഥാനം പിടിച്ചടക്കാനൊരുങ്ങുന്ന സെവിയ്യക്ക് അത്ലറ്റികോയുടെ തോൽവി ആശ്വാസമാകും.

Tags:    
News Summary - laliga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.